ഹരിപ്പാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇടതുപക്ഷം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചുവെന്ന് വി.എസ് പറഞ്ഞു. തോല്‍വിക്ക് തൊടുന്യായം കണ്ടെത്തുന്നത് ശരിയല്ല. ഇതുമായുള്ള അന്വേഷണം പരിമിതപ്പെടരുത്. ശബരിമല വിഷയം തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തോല്‍വിയുടെ യഥാര്‍ഥ കാരണങ്ങല്‍ ഇടതുപക്ഷം കണ്ടെത്തണമെന്നും വി.എസ് വ്യക്തമാക്കി.

തിരിച്ചുവരവിന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയല്ലാതെ വേറെ കുറുക്കു വഴികളൊന്നുമില്ലെന്നും വി.എസ് പറഞ്ഞു.

ചെങ്ങളത്തു രാമകൃഷ്ണപിള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഹരിപ്പാട് സംസാരിക്കുകയായിരുന്നു.