ന്യൂഡല്‍ഹി: വര്‍ഗ്ഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് കോണ്‍ഗ്രസുമായുള്ള ബന്ധം വേണമെന്ന യെച്ചൂരിയുടെ നിലപാടിനെ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പിന്തുണച്ച് വി എസ് അച്യൂതാനന്ദന്‍. ഇക്കാര്യത്തില്‍ ശരിയായ നിലപാടു വേണമെന്ന് വിഎസ് പറഞ്ഞു.

മതേതരബദല്‍ ആണ് ഇപ്പോള്‍ വേണ്ടത്. പാര്‍ട്ടി കാലാനുസൃതമായ നിലപാടെടുക്കണമെന്നും വി.എസ് പറഞ്ഞു. പാര്‍ട്ടിയുടെ രൂപീകരണം മുതലുള്ള അംഗമെന്ന നിലയിലാണ് ഇത് ആവശ്യപ്പെടുന്നതെന്നും വിഎസ് പറഞ്ഞു. ഇന്ത്യ നേരിടുന്നത് വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ ഭീഷണിയാണ്. ഇതു നേരിടുന്നതിന് പ്രഥമപരിഗണന നല്‍കണം. ജനവിശ്വാസം വീണ്ടെടുത്ത് വ്യത്യസ്തമായ പാര്‍ട്ടിയെന്ന് തെളിയിക്കണമെന്നും കേന്ദ്രകമ്മിറ്റി യോഗത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.