Connect with us

Culture

“മനസ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി പോയതാണ്”; വിഷമിപ്പിച്ചതില്‍ മാപ്പ് ചോദിച്ച് സി.ഐ നവാസ്

Published

on

മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് യാത്രപോയ സെന്‍ട്രല്‍ സിഐ നവാസ് വിഷമിച്ചവരോട് മാപ്പ് ചോദിച്ച് രംഗത്ത്. വീട്ടിലേക്ക് തിരിച്ചുള്ള യാത്രക്കിടെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിഐ നവാസ് വിഷമിപ്പിച്ചതില്‍ മാപ്പ് ചോദിച്ചത്. ഫേസ്ബുക്കിലൂടെ നവാസിന്റെ സുഹൃത്തുകള്‍ക്ക് മാത്രം കാണാന്‍ സാധിക്കുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.

‘മാപ്പ്…
വിഷമിപ്പിച്ചതിന്.
മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ്.
ഇപ്പോള്‍ തിരികെ യാത്ര…’

ഇങ്ങനെയാണ് നവാസ് ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം ഇന്ന് രാവിലെ കോയമ്പത്തൂരിനടുത്ത് കരൂരില്‍ വച്ച് തമിഴ്‌നാട് പൊലീസ് കണ്ടെത്തിയ നവാസിനെ കൊച്ചി പൊലീസിന് കൈമാറി.
മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ആത്മീയ യാത്ര എന്നോണം രാമേശ്വരത്തേക്ക് തിരിക്കുകയായിരുന്നു സിഐ നവാസെന്നാണ് വിവരം. കരൂര്‍ റെയില്‍വേ പൊലീസില്‍ നിന്നും ഇന്ന് രാവിലെയോടെ മലമ്പുഴ പൊലീസ് ഏറ്റെടുത്ത നവാസ് ഇപ്പോള്‍ കൊച്ചിയിലേക്കുള്ള യാത്രയിലാണ്. പാലക്കാട് വച്ച് കൊച്ചി പൊലീസ് ഏറ്റെടുത്ത അദ്ദേഹം വൈകിട്ട് നാല് മണിയ്ക്ക് മുന്‍പായി കൊച്ചിയിലെത്തും എന്നാണ് വിവരം.

ഇന്ന് രാവിലെ തമിഴ്‌നാട് കരൂരില്‍ നിന്നാണ് കണ്ടെത്തിയത്. തമിഴ്‌നാട് റെയില്‍വേ പൊലീസാണ് സെന്‍ട്രല്‍ സിഐ നവാസിനെ കണ്ടെത്തിയത്. നവാസ് വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു. കൊച്ചി പൊലീസ് കരൂരിലേക്ക് തിരിച്ചു. വീട്ടിലേക്ക് തിരിക്കുന്ന നവാസ് വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തിച്ചേരുമെന്നാണ് വിവരം.

മൂന്ന് ദിവസം മുമ്പ് മേലുദ്യോഗസ്ഥനുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നവാസ് ആരോടും പറയാതെ വീട് വിട്ടിറങ്ങിയത്. ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി നവാസിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മേല്‍ ഉദ്യോഗസ്ഥരുടെ കടുത്ത പീഡനമാണ് തന്റെ ഭര്‍ത്താവിന്റെ തിരോധാനത്തിന് കാരണമെന്നാണ് കാണാതായ എറണാകുളം സെന്‍ട്രല്‍ പൊലീസ് സി.ഐ നവാസിന്റെ ഭാര്യ പരാതി നല്‍കിയത്. എറണാകുളം എ.സി.പി സുരേഷ്‌കുമാര്‍ അടക്കമുള്ള മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും ഇവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മേലുദ്യോഗസ്ഥനില്‍ നിന്നും പീഡനം ഉണ്ടാകുന്നതായി നവാസ് തന്നോടു പലപ്പോഴും പറഞ്ഞിരുന്നു. അനാവശ്യമായി കള്ളക്കേസുകള്‍ എടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇതേ തുടര്‍ന്ന് നവാസ് മാനസിക വിഷമത്തിലായിരുന്നു. ഏതൊക്കെ മേലുദ്യോഗസ്ഥാരാണ് ഇത്തരത്തില്‍ നിര്‍ബന്ധിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. പക്ഷേ ഒന്നു രണ്ടു പേരുണ്ട്. 
ഇതില്‍ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉണ്ടെന്നാണ് തോന്നുന്നതെന്നായിരുന്നു മറുപടി. സര്‍വീസില്‍ കയറിയിട്ട് ഇതുവരെ ഒരു രൂപ പോലും കൈക്കുലി വാങ്ങാത്ത ആളാണ് നവാസ്. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിക്കൊടുത്തിട്ടുമില്ല. പീഡനം കാരണം പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സഹാചര്യമുണ്ടായതുകൊണ്ടായിരിക്കും അദ്ദേഹം പോയത്. കാണാതാകുന്നതിനു മുമ്പ് എസിപി സുരേഷ്‌കുമാര്‍ നവാസിനെ മാനസികമായും വ്യക്തിപരമായും വയര്‍ലെസ് സെറ്റിലൂടെ അധിക്ഷേപിച്ചുവെന്നും നവാസിന്റെ ഭാര്യ പറഞ്ഞു. 
മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ താന്‍ ഇത് പറഞ്ഞിട്ടുണ്ട്. ആ സംഭവത്തിനു ശേഷം വളരെ വിഷമത്തോടെയാണ് നവാസ് വീട്ടിലെത്തിയത്. ആദ്യം വീട്ടില്‍ വന്നിട്ട് വീണ്ടും യൂണിഫോമില്‍ പുറത്തു പോയി. പിന്നീട് പുലര്‍ച്ചെ നാലുമണിയോടെയാണ് തിരികെയെത്തിയത്. വളരെ വിഷമത്തോടെയാണ് വന്നത്.എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ഒരു പാട് വഴക്ക് കേട്ടെന്നും എസിപിയുമായി വയര്‍ലെസ് സെറ്റിലൂടെ വിഷയമുണ്ടായെന്നും താനാകെ വിഷമത്തിലാണെന്നും ഇപ്പോള്‍ ഒന്നും തന്നോടു ചോദിക്കരുതെന്നുമായിരുന്നു മറുപടി. പിന്നീട് അല്‍പ നേരം കിടന്നിട്ട് വീണ്ടും എഴുന്നേറ്റ് പോയി ടി.വി ഓണ്‍ ചെയ്തു കാണുന്നുണ്ടായിരുന്നു. ഈ സമയം താന്‍ പോയി കിടന്നു. പിന്നീട് അല്‍പം കഴിഞ്ഞു നോക്കുമ്പോള്‍ ആളെ കാണാനില്ലായിരുന്നു. നവാസിനെ കാണാതായതിനു ശേഷം താന്‍ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥരെ കണ്ട് കാര്യം പറഞ്ഞപ്പോള്‍ നടപടിയുണ്ടാക്കാമെന്ന് പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ലെന്നും ഭാര്യ ആരോപിച്ചു. 
വ്യാഴാഴ്ച്ച പുലര്‍ച്ചെ മുതല്‍ കാണാതായതാണ്. സൗത്ത് പൊലീസില്‍ പരാതി നല്‍കിയത് കൂടാതെ വൈകിട്ട് താന്‍ കുട്ടികളെയും കൂട്ടി കമ്മീഷണറെ പോയി കണ്ടു പരാതി നല്‍കി. ഇന്നലെ രാവിലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നവാസ് കൊല്ലത്ത് നിന്നും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യം കിട്ടിയിട്ടുണ്ടെന്നു പറഞ്ഞു പൊലീസ് വീട്ടിലെത്തിയിരുന്നു. ഈ ദൃശ്യം തന്നെ അവര്‍ കാണിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

പ്രകൃതിവിരുദ്ധ പീഡനപരാതിയിൽ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം; 30 ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞു

മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്.

Published

on

ലൈംഗികമായി പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. മുപ്പതുദിവസത്തേക്കാണ് താത്കാലിക ജാമ്യം. അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് രഞ്ജിത്തിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. പ്രകൃതി വിരുദ്ധ പീഡനം, ഐടി ആക്ട് പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസ് എടുത്തത്.

ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രഞ്ജിത്തുമായി യുവാവ് പരിചയത്തിലാകുന്നത്. സിനിമയില്‍ അവസരം തേടിയെത്തിയ യുവാവിന് ഹോട്ടലില്‍ വച്ച് ഫോണ്‍ നമ്പര്‍ കൈമാറിയ രഞ്ജിത്ത് പിന്നീട് ബംഗളുരുവില്‍ വച്ച് യുവാവിനെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാളുടെ നഗ്‌ന ദൃശ്യങ്ങള്‍ നടി രേവതിക്ക് അയച്ചുനല്‍കിയെന്നും യുവാവ് ആരോപിച്ചിരുന്നു.

Continue Reading

Film

‘ആദ്യ വാതിൽ തുറന്നു’; വിജയ്‍യുടെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

2026ലെ തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം – വിജയ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Published

on

വിജയുടെ തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം. രാഷ്ട്രീയ പാര്‍ട്ടിയായി കമ്മിഷന്‍ അംഗീകരിച്ചു. 2024 ഫെബ്രുവരിയില്‍ നല്‍കിയ അപേക്ഷയാണ് അംഗീകരിച്ചത്. വിജയ് തന്നെയാണ് പത്രക്കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചു. ഇനി കൃത്യമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താം. 2026ലെ തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം – വിജയ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഇന്നോ നാളെയോ ആയി പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിക്കും. വില്ലുപുരം ജില്ലയിലെ വിക്രവണ്ടി എന്ന സ്ഥലത്താണ് സമ്മേളനം നടക്കുക എന്നാണ് റിപ്പോര്‍ട്ട്. ആദ്യ സമ്മേളനത്തില്‍ പിണറായി വിജയനെയും രാഹുല്‍ ഗാന്ധിയെയും പങ്കെടുപ്പിക്കാന്‍ വിജയ് ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, രാഹുല്‍ ഗാന്ധി, ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരേയും വിജയ് ക്ഷണിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

Continue Reading

Film

‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍’; 69 വയസ്സില്‍ എഐ പഠിക്കാന്‍ ഉലകനായകന്‍ അമേരിക്കയിലേക്ക്‌

90 ദിവസത്തെ കോഴ്സ് പഠിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്

Published

on

വീണ്ടും പഠിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. എ ഐ ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായാണ് താരം അമേരിക്കയിൽ പോയിരിക്കുന്നത്. 90 ദിവസത്തെ കോഴ്സ് പഠിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്. കരാറിലേർപ്പെട്ടിരിക്കുന്ന ഷൂട്ടിങ്ങുകള്‍ പൂർത്തിയാക്കാൻ ഉള്ളതിനാൽ 45 ദിവസം മാത്രമേ താരം കോഴ്‌സ് അറ്റൻഡ് ചെയ്യുകയുള്ളൂ.

പുത്തന്‍ സാങ്കേതികള്‍ വിദ്യകളില്‍ അറിവ് നേടുന്നതില്‍ നിന്ന് ഈ പ്രായം എന്നെ പിന്നോട്ട് വലിക്കുന്നില്ലായെന്ന് കമൽ ഹാസൻ പറയുന്നു.

“പുതിയ സാങ്കേതികവിദ്യയില്‍ എനിക്കു വലിയ താല്പര്യമാണുള്ളത്. എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതായി കാണാനാകും. സിനിമയാണ് എന്റെ ജീവിതം. എന്റെ സാമ്പാദ്യങ്ങള്‍ എല്ലാം പലവഴിയിലൂടെ സിനിമയിലേക്കു തന്നെയാണ് പോയിരിക്കുന്നത്. ഞാനൊരു നടൻ മാത്രമല്ല, ഒരു നിർമാതാവ് കൂടിയാണ്,” കമല്‍ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

Continue Reading

Trending