തിരുവനന്തപുരം: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കാഴ്ചവെച്ച മുന്നേറ്റം രാജ്യത്തിന് അപകടസൂചനയാണെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാസികളുടേതിനു സമാനമാണ് ബിജെപിയുടെ പ്രവര്‍ത്തനം. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചും ഹൈന്ദവ വോട്ടുകള്‍ ഏകോപിപ്പിച്ചും കേന്ദ്ര ഭരണത്തിന്റെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തുമാണ് ബിജെപി വിജയം നേടിയത്. നോട്ട് നിരോധനമടക്കമുള്ള മോദിയുടെ ജനവിരുദ്ധ നടപടികള്‍ക്കുള്ള അംഗീകരമായി തെരഞ്ഞെടുപ്പ് ഫലത്തെ കാണേണ്ടതില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.