പാലക്കാട്: വാളയാറില്‍ പീഢനത്തിനിരയായ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത യുവാവ് തൂങ്ങി മരിച്ച നിലയില്‍. മരിച്ച പെണ്‍കുട്ടിയുടെ അയല്‍വാസിയായ പ്രവീണ്‍ (25) ആണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ മൂന്നു തവണ പ്രവീണിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു.

വാളയാര്‍ അട്ടപ്പള്ളത്ത് ജനുവരി 13ന് 13 വയസ്സുള്ള പെണ്‍കുട്ടിയെയും മാര്‍ച്ച് നാലിന് ഒന്‍പത് വയസ്സുള്ള സഹോദരിയെയും സമാനസാഹചര്യത്തില്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരും പീഡിപ്പിക്കപ്പെട്ടിരുന്നതായും പിന്നീട് തെളിഞ്ഞിരുന്നു.