Connect with us

india

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു; സമ്പൂര്‍ണ്ണ പാക്കേജ് പ്രധാനമന്ത്രി അടിയന്തരമായി പ്രഖ്യാപിക്കണം: കെ.സി. വേണുഗോപാല്‍

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും കേരള ഗവണ്‍മെന്റും ഈ വിഷയമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നുവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

Published

on

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ഒരു സമ്പൂര്‍ണ്ണ പാക്കേജ് പ്രധാനമന്ത്രി അടിയന്തരമായി പ്രഖ്യാപിക്കണം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും കേരള ഗവണ്‍മെന്റും ഈ വിഷയമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നുവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ രാഷ്ട്രീയം കലര്‍ത്താതെ പുനരധിവാസ നടപടികളുമായി യോജിച്ച് നില്‍ക്കണം. രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് തന്നെയായിരിക്കും തിരിച്ചടിയെന്നും പാക്കേജിനെയും അത് ദോഷകരമായി ബാധിക്കുമെന്നും കെ.സി. അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കന്യാസ്ത്രീകളെ സ്ഥിരമായി ജയിലില്‍ അടയ്ക്കാനുള്ള സംഘ്പരിവാറിന്റെ ഗൂഢതന്ത്രമാണ് എന്‍ഐഎ കേടതിയില്‍ നടന്നത്; വി ഡി സതീശന്‍

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ സ്ഥിരമായി ജയിലില്‍ അടയ്ക്കാനുള്ള സംഘ്പരിവാര്‍ നേതൃത്വത്തിന്റെ ഗൂഢതന്ത്രം വ്യക്തമാക്കുന്ന സംഭവങ്ങളാണ് ബിലാസ്പുരി എന്‍.ഐ.എ കേടതിയില്‍ നടന്നതെന്ന് വി ഡി സതീശന്‍.

Published

on

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ സ്ഥിരമായി ജയിലില്‍ അടയ്ക്കാനുള്ള സംഘ്പരിവാര്‍ നേതൃത്വത്തിന്റെ ഗൂഢതന്ത്രം വ്യക്തമാക്കുന്ന സംഭവങ്ങളാണ് ബിലാസ്പുരി എന്‍.ഐ.എ കേടതിയില്‍ നടന്നതെന്ന് വി ഡി സതീശന്‍.

കേന്ദ്ര ആഭ്യന്തര മന്ത്രി എം.പിമാര്‍ക്കും സഭാ നേതൃത്വത്തിനും നല്‍കി ഉറപ്പിന് വിരുദ്ധമായാണ് ജാമ്യ ഹര്‍ജിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തത്. സര്‍ക്കാര്‍ അഭിഭാഷകനെ കൂടാതെ ബജ്‌റംഗ്ദളിനെ പ്രതിനിധീകരിച്ച് പത്തിലധികം അഭിഭാഷകര്‍ കോടതിലെത്തി. അതും സംഘ്പരിവാര്‍ തിരക്കഥയുടെ ഭാഗമായാണെന്നു വേണം കരുതാമെന്നും വി ഡി സതീശന്‍ പറഞ്ഞു. കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റു ചെയ്തതിനു പിന്നാലെ മനുഷ്യക്കടത്ത് കുറ്റം ചുമത്തി കേസ് നിയമ വിരുദ്ധമായി എന്‍.ഐ.എയ്ക്ക് കൈമാറിയതിനു പിന്നിലും ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അറസ്റ്റ് തെറ്റിദ്ധാരണയെ തുടര്‍ന്നാണെന്നും രാഷ്ട്രീയം കളിക്കരുതെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ ബി.ജെ.പി നേതൃത്വം പറഞ്ഞതിനു പിന്നാലെയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തതെന്നും സതീശന്‍ പറഞ്ഞു. രാജ്യത്ത് ക്രൈസ്തവ വേട്ട തുടരുമ്പോഴും ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തിലെ ബി.ജെ.പി നേതൃത്വം രാഷ്ട്രീയ നാടകം കളിക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച് മതത്തിന്റെ പേരില്‍ നിരപരാധികളെ ജയിലില്‍ അടയ്ക്കുന്ന സംഘ്പരിവാര്‍ ശക്തികളുടെ രാഷ്ട്രീയം അംഗീകരിക്കാനാകില്ലെന്നും സി ഡി സതീശന്‍ വ്യക്തമാക്കി. അന്യായമായി ജയിലില്‍ അടയ്ക്കപ്പെട്ട കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമ പോരാട്ടത്തിന് കോണ്‍ഗ്രസും യു.ഡി.എഫും എല്ലാ പിന്തുണയും നല്‍കുമെന്നും സതീശന്‍ പറഞ്ഞു.

Continue Reading

india

71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: ‘ഉള്ളൊഴുക്ക്’ മികച്ച മലയാള ചിത്രം

മികച്ച നടന്‍ ഷാരൂഖ് ഖാനും വിക്രാന്ത് മാസിയ്ക്കും.

Published

on

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഷാരൂഖ് ഖാനും വിക്രാന്ത് മാസിയ്ക്കും. ജവാനിലെ പ്രകടനമാണ് ഷാരൂഖ് ഖാനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അതേസമയം ഷാരൂഖ് ഖാന്റെ കരിയറിലെ ആദ്യ ദേശീയ പുരസ്‌കാരമാണിത്.

മികച്ച നടിക്കുള്ള പുരസ്‌കാരം റാണി മുഖര്‍ജിയ്ക്ക്. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം കേരള സ്റ്റോറിയിലൂടെ സുദിപ്തോ സെന്‍ നേടി. വിധു വിനോദ് ചോപ്രയൊരുക്കിയ ട്വല്‍ത്ത് ഫെയിലാണ് മികച്ച ചിത്രം. മികച്ച ജനപ്രീയ സിനിമ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ്.

ദേശീയ ചലച്ചിത്ര പുസ്‌കാരങ്ങള്‍ ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ ആണ് മികച്ച മലയാള ചിത്രം. മികച്ച സഹനടിയായി ഉര്‍വശിയും സഹനടനായി വിജയരാഘവനും തെരഞ്ഞെടുക്കപ്പെട്ടു. ‘പൂക്കാലം’ ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവന് പുരസ്‌കാരം. ഉര്‍വശിയും പാര്‍വതിയും മുഖ്യ കഥാപാത്രങ്ങള്‍ ആയി വരുന്ന ചിത്രമാണ് ‘ഉള്ളൊഴുക്ക്’.

പുരസ്‌കാര പട്ടിക

മികച്ച ആക്ഷന്‍ കൊറിയോഫ്രി : ഹനുമാന്‍, നന്ദു-പൃഥ്വി

മികച്ച കൊറിയോഗ്രഫി : റോക്കി ഓര്‍ റാണി കി പ്രേം കഹാനി, വൈഭവി മര്‍ച്ചന്റ്

മികച്ച ഗാനരചയീതാവ് : ബലഗം, കസര്‍ല ശ്യാം

മികച്ച സംഗീത സംവിധാനം: വാത്തി, ജിവി പ്രകാശ്

മികച്ച സംഗീത പശ്ചാത്തല സംഗീതം : ആനിമല്‍, ഹര്‍ഷവധന്‍ രാമേശ്വര്‍

മികച്ച മേക്കപ്പ് : സാം ബഹദൂര്‍, ശ്രീകാന്ത് ദേശായി

മികച്ച വസ്ത്രാലങ്കാരം : സാം ബഹദൂര്‍

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : 2018

മികച്ച എഡിറ്റിങ് : പൂക്കാലം, മിഥുന്‍ മുരളി

മികച്ച സൗണ്ട് ഡിസൈനിങ് : ആനിമല്‍, സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍

മികച്ച തിരക്കഥ : ബേബി (തെലുങ്ക് ) പാര്‍ക്കിങ് (തമിഴ്).

സംഭാഷണം : സിര്‍ഫ് ഏക് ബന്ദ കാഫി ഹേന്‍

മികച്ച ഛായാഗ്രഹണം : ദ കേരള സ്റ്റോറി

മികച്ച ഗായിക : ഛലിയ, ജവാന്‍, ശില്‍പ റാവു

മികച്ച ഗായകന്‍ : പ്രേമിസ്തുന (ബേബി) പിവിഎന്‍ രോഹിത്

മികച്ച ബാല താരം : സുകൃതി വേണി, കബീര്‍ ഖണ്ഡാരെ, ട്രീഷ തോസര്‍, ശ്രീനിവാസ് പോകലെ, ഭാര്‍ഘവ്

സഹനടി : ഉര്‍വ്വശി (ഉള്ളൊഴുക്ക് ), ജാന്‍കി ബോദിവാല (വശ്)

സഹ നടന്‍ : വിജയരാഘവന്‍ (പൂക്കാലം ), മുത്തുപ്പേട്ട സോമു ഭാസ്‌കര്‍ (പാര്‍ക്കിങ്)

മികച്ച നടി: റാണി മുഖര്‍ജി ( മിസിസ് ചാറ്റര്‍ജി വെഴ്സസ് നോര്‍വെ )

മികച്ച സംവിധാനം : സുദിപ്തോ സെന്‍, കേരള സ്റ്റോറി

ജനപ്രീയ സിനിമ : റോക്കി ഓര്‍ റാണി കി പ്രേം കഹാനി

മികച്ച നടന്‍ : ഷാരൂഖ് ഖാന്‍ (ജവാന്‍), വിക്രാന്ത് മാസി (ട്വല്‍ത്ത് ഫെയില്‍)

Continue Reading

india

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയെ എതിര്‍ത്ത് ഛത്തീസ്ഗഢ് സര്‍ക്കാര്‍; വിധി നാളെ

കേസില്‍ ശനിയാഴ്ച ബിലാസ്പൂരിലെ എന്‍.ഐ.എ കോടതിയാണ് വിധി പറയുക.

Published

on

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ പറയും. കേസില്‍ ശനിയാഴ്ച ബിലാസ്പൂരിലെ എന്‍.ഐ.എ കോടതിയാണ് വിധി പറയുക. ഇതോടെ കന്യാസ്ത്രീകള്‍ ഇന്നും ജയിലില്‍ തുടരേണ്ടി വരും.

ഹരജിയില്‍ ഇന്നു വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നെങ്കിലും വിപരീതമായാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. കന്യാസ്ത്രീകള്‍ ഉടന്‍ പുറത്തുവരുമെന്ന് ബി.ജെ.പി നേതാക്കള്‍ വാദിച്ചിരുന്നു.

വിശദമായ വാദമാണ് ഇന്നു കോടതിയില്‍ നടന്നത്. മനുഷ്യക്കടത്ത് ആരോപിച്ച് കഴിഞ്ഞയാഴ്ചയാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും പ്രീതി മേരിയെയും അറസ്റ്റ് ചെയ്തത്. ഇരുവരും ദുര്‍ഗ് സെന്‍ട്രല്‍ ജയിലിലാണുള്ളത്. അറസ്റ്റില്‍ വലിയ പ്രതിഷേധമാണ് കേരളത്തിലുടനീളം ഉയരുന്നത്.

എന്‍ഐഎ കോടതിയെ സമീപിക്കാമെന്ന് സെഷന്‍സ് കോടതിയുടെ ഉത്തരവിലുണ്ടായിരുന്നു. തുടര്‍ന്നാണ് ജാമ്യാപേക്ഷയുമായി എന്‍ഐഎ കോടതിയെ സമീപിച്ചത്.

Continue Reading

Trending