പത്തനംത്തിട്ട: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ആയുധശേഖരം പിടികൂടി. പത്തനംത്തിട്ട പറക്കോട് ഗ്യാലക്‌സി ഹൗസില്‍ ഷെഫീഖിന്റെ വീട്ടില്‍ നിന്ന് പൊലീസ് ആയുധശേഖരം പിടികൂടിയത്.

അടൂരില്‍ ഗ്യാലക്‌സി എന്ന പേരില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയാണ് ഇയാള്‍. മൂന്നു വാള്‍, ഒരു വടിവാള്‍, രണ്ടു കത്തി, ഒരു ഇരുമ്പ് ദണ്ഡ്, തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. ഉച്ചക്ക് 12 മണിയോടെ ആരംഭിച്ച പരിശോധന തുടരുകയാണ്. ഇയാളും സഹോദരങ്ങളും എസ്.ഡി.പി.ഐയുടെ സജീവ പ്രവര്‍ത്തകനാണ്.

പത്തനംത്തിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി ആര്‍ ജോസ്, ഷാഡോ പൊലീസ് എസ്.ഐ അശ്വിത്ത് എസ് കാരാണ്മ, എഎസ്‌ഐ എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.