ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വെള്ളരിക്ക രോഗങ്ങള്‍ക്കെതിരെ പോരാടുന്നതിന് സഹായിക്കുന്നു. വെള്ളരിക്കയും പുതിനയും ചേര്‍ത്ത ജ്യൂസ് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.

അമിതവണ്ണം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഭാരം കൂടുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി മുതല്‍ വെള്ളരിക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. വെള്ളരിക്കയില്‍ 90 ശതമാനത്തിലധികം വെള്ളം അടങ്ങിയിരിക്കുന്നു.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വെള്ളരിക്ക രോഗങ്ങള്‍ക്കെതിരെ പോരാടുന്നതിന് സഹായിക്കുന്നു. ഇതിന്റെ ഉയര്‍ന്ന ജലാംശം ശരീരത്തെ ശുദ്ധീകരിക്കുകയും ദഹനത്തെ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ആരോഗ്യകരമായ ദഹനവ്യവസ്ഥ ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ വെള്ളരിക്ക സാലഡ് ഉള്‍പ്പെടുത്തുന്നത് ഭാരം കുറയ്ക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും നല്ലതാണ്. ഇടയ്ക്ക് വിശക്കുമ്പോള്‍ ബേക്കറി പലഹാരങ്ങള്‍ കഴിക്കാതെ പകരം വെള്ളരിക്ക അരിഞ്ഞ് കഴിക്കുന്നത് ശീലമാക്കാവുന്നതാണ്.

അങ്ങനെയാകുമ്പോള്‍ മറ്റ് ജങ്ക് ഫുഡുകളോടുള്ള ആസക്തി മാറികിട്ടുകയും ചെയ്യും. വെള്ളരിക്കയും പുതിനയും ചേര്‍ത്ത ജ്യൂസ് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. എങ്ങനെയാണ് ഈ ജ്യൂസ് തയ്യാറാക്കുന്നതെന്ന് നോക്കാം…

വേണ്ട ചേരുവകള്‍

വെള്ളരിക്ക 1 എണ്ണം (ചെറുതായി അരിഞ്ഞത്)
പുതിനയില ആവശ്യത്തിന്
വെള്ളം 1 കപ്പ്
നാരങ്ങ നീര് 2 ടീസ്പൂണ്‍
കുരുമുളക് പൊടി 1 ടീസ്പൂണ്‍

മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം തണുപ്പിച്ച് കുടിക്കുക.