രാജ്യത്തെ പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വന്തം വിവാഹചടങ്ങ് മാറ്റിവെച്ച് മാതൃകയായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. അടുത്തയാഴ്ചയോടെ നടക്കാനിരുന്ന തന്റെ വിവാഹമാണ് കോവിഡ് വ്യാപനം മൂലം ജസീന്ത മാറ്റിവെച്ചത്.

‘ന്യൂസിലാന്റിലെ സാധാരണക്കാരും ഞാനും തമ്മില്‍ ഒരു വ്യത്യാസവുമില്ല. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം തങ്ങളുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകള്‍ പലതും മാറ്റിവക്കേണ്ടി വന്ന പലരേയും എനിക്കറിയാം. എല്ലാവരോടും ഞാന്‍ ക്ഷമാപണം നടത്തുന്നു. എന്റെ വിവാഹച്ചടങ്ങും ഞാന്‍ മാറ്റിവക്കുകയാണ്’. ജസീന്ത പറഞ്ഞു.ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡാണ് ജസീന്തയുടെ പങ്കാളി.വാക്സിന്‍ എല്ലാം ഡോസും സ്വീകരിച്ച നൂറ് പേര്‍ക്കാണ് ചടങ്ങുകളില്‍ പങ്കെടുക്കാനാണ് അനുമതി നല്‍കിയിരുന്നത്.