kerala
ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ ഇനിയെന്ത്?
മുഖ്യമന്ത്രി പിണറായി വിജയന്റെ കസേര തെറിക്കാന്‍ പോലും സാധ്യതയുണ്ടായിരുന്ന ദുരിതാശ്വാസ നിധി ദുരുപയോഗ കേസില്‍ ലോകായുക്തയില്‍ നിന്നുണ്ടായ വിചിത്ര വിധിക്കെതിരെ പ്രതിഷേധമറിയിച്ച് നിയമവിദഗ്ധര്‍.
ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഭിന്നവിധിയുണ്ടായതോടെ ഇനി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഫുള്‍ബെഞ്ചിന് കൈമാറും. ഫുള്‍ബെഞ്ച് സര്‍ക്കാര്‍ പ്രതിനിധിയെയും ഹര്‍ജിക്കാരനെയും വീണ്ടും വിസ്തരിക്കും. കേസില്‍ ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായാല്‍ ലോകായുക്തയും ഉപലോകായുക്തമാരും കേസ് പരിഗണിക്കണമെന്നും ഭൂരിപക്ഷ അഭിപ്രായം നടപ്പിലാക്കണമെന്നുമാണ് ലോകായുക്ത നിയമത്തിലെ 7 (1)ല്‍ പറയുന്നത്.
ദുരിതാശ്വാസനിധി ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ബില്‍ ഗവര്‍ണറുടെ പരിഗണനക്ക് അയച്ചെങ്കിലും ഒപ്പിടാത്തതിനാല്‍ നിയമമായില്ല. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ കേസിനു പ്രസക്തിയില്ലാതാകും. ബില്ലിലെ ഭേദഗതി അനുസരിച്ച് ലോകായുക്ത വിധി എതിരായാല്‍ മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കേണ്ടത് ഗവര്‍ണറല്ല, നിയമസഭയാണ്. സഭയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ സര്‍ക്കാരിന് വിധിയെ മറികടക്കാന്‍ കഴിയും. നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ ബില്ലിന് അനുമതി നല്‍കാനിടയില്ല. ഗവര്‍ണര്‍ ബില്ലില്‍ എതിരായ നിലപാട് സ്വീകരിച്ചിട്ടും മുഖ്യമന്ത്രിക്ക് ആശ്വാസകരമായ തീരുമാനമാണ് ലോകായുക്തയില്‍ നിന്ന് ഉണ്ടായതെന്നാണ് സി.പി.എം വിലയിരുത്തല്‍. അതേസമയം ലോകായുക്തയായിരുന്ന പയസ് കുര്യാക്കോസ് അധ്യക്ഷനായ ഫുള്‍ ബഞ്ച് പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും നേരത്തെ വ്യക്തമാക്കിയതാണെന്ന് പ്രതിപക്ഷം പറയുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ കസേര തെറിക്കാന്‍ പോലും സാധ്യതയുണ്ടായിരുന്ന ദുരിതാശ്വാസ നിധി ദുരുപയോഗ കേസില്‍ ലോകായുക്തയില്‍ നിന്നുണ്ടായ വിചിത്ര വിധിക്കെതിരെ പ്രതിഷേധമറിയിച്ച് നിയമവിദഗ്ധര്‍. ഒരു വര്‍ഷം മുന്‍പ് വാദം പൂര്‍ത്തിയായ കേസ് വിധി പറയാതെ മാറ്റിവെച്ചെന്നു മാത്രമല്ല, ജഡ്ജുമാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായിട്ടുപോലും പൊതുമുതല്‍ വകമാറ്റിയെന്ന ഗുരുതരമായ സംഭവത്തെ ലോകായുക്ത വേണ്ടത്ര ഗൗരവത്തോടെ സമീപിച്ചില്ലെന്നും വിമര്‍ശനമുണ്ട്. പിണറായിയെ രക്ഷിക്കാനാണ് കേസ് ഫുള്‍ബെഞ്ചിന് വിട്ടതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കേസ് പരമാവധി നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണിതിന് പിന്നിലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
കേസുമായി ബന്ധപ്പെട്ട് പലഘട്ടങ്ങളിലും രാഷ്ട്രീയ വിവാദങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സാധാരണക്കാരന്റെ പണമാണ്. കുട്ടികളുടെ കുടുക്ക സമ്പാദ്യം മുതല്‍ സ്ത്രീകള്‍ വളര്‍ത്തിയ ആടുകളെ വിറ്റുപോലും സംഭാവന നല്‍കിയ പണമാണ് വകമാറ്റി നല്‍കിയത്. എന്നാല്‍ എല്ലാം സര്‍ക്കാരിന്റെ നയപരമായ തീരുമാനമെന്നും മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും നിലപാട്. വിവാദങ്ങള്‍ക്കൊടുവില്‍ പുറത്തുവന്ന വിധിയാകട്ടെ ഭിന്നവിധിയായി എന്ന പ്രത്യേകതയുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍ വരുമോ എന്നതിനേക്കുറിച്ചു പോലും ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും തമ്മില്‍ ഭിന്നതയുണ്ടായി എന്നാണ് വിവരം. വിധി പറയാന്‍ ഇത്രയധികം കാലതാമസം വന്ന കേസിലാണ് ഹര്‍ജി അന്വേഷണ പരിധിയിലാണോ എന്നതില്‍പ്പോലും ഇരുവര്‍ക്കും യോജിപ്പിലെത്താനായില്ലെന്ന് വ്യക്തമാക്കുന്ന വിധി.
ഹര്‍ജിയുമായി ബന്ധപ്പെട്ട വാദങ്ങള്‍ക്കിടെ ലോകായുക്തയും ഉപലോകായുക്തയും ശ്രദ്ധേയ പരാമര്‍ശങ്ങള്‍ നടത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ജനങ്ങളുടെ പണം ‘കാട്ടിലെ തടി തേവരുടെ ആന’ എന്ന തരത്തില്‍ തോന്നിയ പോലെ ഉപയോഗിക്കാനാകുമോയെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വാദത്തിനിടെ ആരാഞ്ഞിരുന്നു. ദുരിതാശ്വാസ നിധി കേസ് ലോകായുക്ത പരിഗണിക്കുമ്പോഴാണ് ലോകായുക്തയുടെ അധികാരം കവരുന്ന ഭേദഗതി ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താന്‍ കഴിയുന്നതാണ് ലോകായുക്തയുടെ 14-ാം വകുപ്പ്. എന്നാല്‍ ലോകായുക്തയുടെ റിപ്പോര്‍ട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി.
ഭേദഗതി ഓര്‍ഡിനന്‍സ് വരുന്നതിനാല്‍ ഈ കേസില്‍ തിടുക്കത്തിന്റെ ആവശ്യമുണ്ടോയെന്ന് ഉപലോകായുക്ത ഹാറുണ്‍ അല്‍ റഷീദ് വാദത്തിനിടെ ചോദിച്ചു. ഓര്‍ഡിനന്‍സ് ഭേദഗതി വരുന്നത് കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിക്കു ബാധകമല്ലെന്നായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫിന്റെ നിരീക്ഷണം. പൊതുപ്രവര്‍ത്തകരെ അയോഗ്യരായി പ്രഖ്യാപിക്കാന്‍ സെക്ഷന്‍ 14 പ്രകാരം ലോകായുക്തക്ക് അധികാരമുണ്ടെന്നും, റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ മാത്രമേ ഭേദഗതി വന്നിട്ടുള്ളൂ എന്നുമുള്ള ഹര്‍ജിക്കാരനായ ആര്‍.എസ്.ശശികുമാറിന്റെ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടത്തിന്റെ അഭിപ്രായത്തോട് ലോകായുക്ത യോജിപ്പ് പ്രകടിപ്പിച്ചു. മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് ദുരിതാശ്വാസനിധിയില്‍ നിന്നും തുക അനുവദിച്ചതെന്നും മന്ത്രിസഭാ തീരുമാനം ലോകായുക്തയില്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്നും സര്‍ക്കാര്‍ അറ്റോണി ടി.എ. ഷാജി വാദം ഉന്നയിച്ചു. മന്ത്രിസഭ തീരുമാനമെടുത്ത വിഷയത്തില്‍ അന്വേഷണം നടത്താന്‍ ലോകായുക്തക്ക് കഴിയില്ല. മരണപ്പെട്ട പൊതുപ്രവര്‍ത്തകരുടെ കുടുംബത്തിനാണ് സഹായം നല്‍കിയത്. സമൂഹത്തില്‍ ഏതു വിഭാഗത്തിലുള്ള ആളുകളായാലും സഹായിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അതു തുടരുമെന്നും ടി.എ.ഷാജി പറഞ്ഞു. എന്നാല്‍ പൊതുമുതലെടുത്തല്ല ഔദാര്യം കാട്ടേണ്ടതെന്ന് ലോകായുക്ത മറുപടി പറഞ്ഞു.
kerala
വയനാട്ടില്‍ യു.ഡി.എഫിന് വന്‍ മുന്നേറ്റം; ജില്ലാ പഞ്ചായത്തിലും ബത്തേരി നഗരസഭയിലും അട്ടിമറി വിജയം
14 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുന്നത്.
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും മാനന്തവാടി നഗരസഭയിലും യുഡിഎിന് വന്‍ മുന്നേറ്റം. വയനാട് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. 14 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ എട്ടു സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചിരുന്നത്.
അതുപോലെ മാനന്തവാടി നഗരസഭയിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയത്. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ എല്‍ഡിഎഫിനെ പിന്നിലാക്കി 20 ഡിവിഷനുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി. ബത്തേരി നഗരസഭ ഭരണം എല്‍ഡിഎഫില്‍ നിന്ന് തിരിച്ചുപിടിക്കുകയാണ് യുഡിഎഫ്. ബത്തേരി നഗരസഭ ചെയര്‍മാന്‍ ടികെ രമേഷ് ഉള്‍പ്പെടെ തോറ്റു. ബ്രഹ്‌മഗിരി സൊസൈറ്റി ക്രമക്കേട് അടക്കം എല്‍ഡിഎഫിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
വയനാട്ടിലെ കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫ് എട്ടു സീറ്റുകളില്‍ വിജയിച്ചു. അതേസമയം, മാനന്തവാടി നഗരസഭയില്‍ 21 സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയതും ബത്തേരി നഗരസഭ ഭരണം പിടിച്ചെടുത്തതും കോണ്‍ഗ്രസിന് വയനാട്ടില്‍ നേട്ടമായി. വയനാട്ടിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലിടത്തും യു.ഡി.എഫ് ആണ് മുന്നേറുന്നത്. ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് മുന്നേറ്റമാണ്. 18 പഞ്ചായത്തുകളില്‍ യു.ഡി.എഫ്് മുന്നേറുന്നു.
kerala
കേരള ജനത ഞങ്ങള്‍ക്കൊപ്പം -സണ്ണി ജോസഫ്
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും മുന്നില്‍ യുഡിഎഫ്.
സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ യുഡിഎഫിന് ശക്തമായ മുന്നേറ്റത്തില്‍ കേരള ജനത ഞങ്ങള്‍ക്കൊപ്പമെന്ന് സണ്ണി ജോസഫ്.
എൽഡിഎഫിന്‍റെ കള്ള പ്രചാരണങ്ങൾ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. കേരള ജനത തങ്ങൾക്കൊപ്പം നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണ്. യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് പോകുന്നു. തിരുവനന്തപുരം കോർപറേഷന്‍റെ കാര്യം വിശദമായി പഠിച്ചിട്ട് പറയാം. യുഡിഎഫ് സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടി.ജനങ്ങൾ അത് കണ്ടു” സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും മുന്നില്‍ യുഡിഎഫ്. എല്‍ഡിഎഫിന്റെ കുത്തക കോര്‍പ്പറേഷനായിരുന്ന കൊല്ലമടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. കൊച്ചി നഗരസഭയിലും യുഡിഎഫ് ഭരണം പിടിച്ചു എന്നു തന്നെ പറയാം. തൃശ്ശൂര്‍, കോല്ലം, കോഴിക്കോട്, കൊച്ചി കോര്‍പ്പറേഷനുകളാണ് യുഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. തൃശൂരില്‍ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. കണ്ണൂരിലും യുഡിഎഫ് മുന്നേറുകയാണ്. കോഴിക്കോട് അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറ്റമാണുള്ളത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങി എല്ലാ മേഖലയിലും ലീഡ് പിടിച്ചിരിക്കുകയാണ് യുഡിഎഫ്. ഈ മുന്നേറ്റം അന്തിമം അല്ലെങ്കിലും 2010ന് ശേഷം ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വന്‍ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്.
സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാന്‍ സാധ്യതയുള്ള സൂചനകളാണ് പുറത്തുവരുന്നതെന്നാണ് വിലയിരത്തല്‍. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം സ്വാധീനം ചെലുത്തുന്ന വ്യക്തമായ സൂചനയാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത തരത്തിലാണ് 2010-ന് ശേഷം ആദ്യമായി ഇത്തരത്തില്‍ യു.ഡി.എഫ്. ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നത്.
kerala
കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലതിക സുഭാഷിന് തോല്‍വി
യുഡിഎഫ് സ്ഥാനാർത്ഥി സുശീല ഗോപകുമാർ ആണ് വാർഡിൽ വിജയിച്ചത്.
കോട്ടയം: നഗരസഭയിൽ 48-ാം വാർഡ് തിരുനക്കരയിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ലതികാ സുഭാഷിന് തോൽവി.
യുഡിഎഫ് സ്ഥാനാർത്ഥി സുശീല ഗോപകുമാർ ആണ് വാർഡിൽ വിജയിച്ചത്.എൻസിപി സംസ്ഥാന വൈസ് പ്രസിഡൻ്റാണ് ലതികാ സുഭാഷ് .
കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാറിന്റെ ഭാര്യയാണ് സുശീല ഗോപകുമാർ.
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala15 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
news19 hours agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
