Connect with us

More

വാട്‌സ്ആപ്പ് വീഡിയോ കോള്‍; ലഭ്യമാക്കാന്‍ ഈ സ്‌റ്റെപ്പുകള്‍ മാത്രം

Published

on

ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്ട്‌സ് ആപ്പില്‍ ഇനി വീഡിയോ കോളിങ്ങും സാധ്യമാകും. ഗൂഗിള്‍ ഡുവോ, ഗൂഗിള്‍ ആലോ, സ്‌നാപ് ചാറ്റ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ വാട്ട്‌സ് ആപ്പിന് ഭീഷണിയായി രംഗത്തെത്തിയതിന് പിന്നാലെയാണ് വീഡിയോ കോളിങ്ങുമായി വാട്‌സ്ആപ്പ് എത്തുന്നത്.

ഫീച്ചര്‍ ലഭ്യമാകുന്നതിനായി നിലവില്‍ ഉപഭോക്താവ് വാട്ട്‌സ് ആപ്പ് 2.16.316 വേര്‍ഷനോ അതിനു മുകളിലിളോ അപ്‌ഡേറ്റ് ആയിരിക്കണം.

കൂടാതെ വീഡിയോ കോളിങ്ങ് ഫീച്ചര്‍ ലഭ്യമാവാനായി വാട്ട്‌സ് ആപ്പ് കമ്പനിയുടെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് ബീറ്റാ ടെസ്റ്റിങ്ങ് പ്രോഗ്രാമില്‍ സൈന്‍ അപ്പ് ചെയ്യുകയും വേണം.

4-whatsapp-beta-for-androidഇതിനായി വാട്ട്‌സ് ആപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ, പ്ലേ സ്റ്റോറോ ഉപയോഗിച്ച് ബീറ്റാ പ്രോഗ്രാമിലേക്കും ട്രെയല്‍ ആപ്പ് സാധ്യതകളിലേക്കും ഉപഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

whatsapp-video-call-bigപുതിയ വീഡിയോ കോളിങ്ങ് ഫീച്ചര്‍ വാട്ട്‌സ് ആപ്പിന്റെ കോള്‍ ടാബ് മുഖേനയാണ് ലഭ്യമാവുക. സെര്‍ച്ച് ഐക്കണിനൊപ്പമുള്ള ഡയലര്‍ ഐക്കണ്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് വീഡിയോ കോളിങ്ങ് അല്ലെങ്കില്‍ വോയ്‌സ് കോളിങ്ങ് ചെയ്യാനുള്ള ഓപ്ഷന്‍ സ്‌ക്രീനില്‍ ലഭിക്കും.

whatsapp-video-callingഅതേസമയം അപ്‌ഡേറ്റ് ചെയ്യാത്ത വാട്‌സ്ആപ്പ് ഉപഭോക്താക്കളുമായി വീഡിയോ കോളിങ്ങ് ഫീച്ചര്‍ സാധ്യമാകില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ‘couldn’t place call’ എന്ന നോട്ടിഫിക്കേഷന്‍ മാത്രമാണ് ലഭിക്കുക.

കൂടാതെ, വീഡിയോ കോളിങ്ങ് സാധ്യമാകണമെങ്കില്‍ ഇരു തലങ്ങളിലുമുള്ള വാട്ട്‌സ് ആപ്പ് ഉപഭോക്താക്കളും ബീറ്റാ പ്രോഗ്രാമില്‍ പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്തിരിക്കണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നെല്ലിൻറെ താങ്ങുവില: വർധിപ്പിച്ചത് കേരളം കുറയ്ക്കുന്നു

സംസ്ഥാനസർക്കാർ നൽകുന്ന 7. 80 രൂപയിൽ നിന്ന് 1 .30 രൂപ കുറച്ച് 6.50 രൂപയാക്കാൻ ആണ് നീക്കം

Published

on

നെല്ലിന് കേന്ദ്രസർക്കാർ അടുത്തിടെ വർധിപ്പിച്ച താങ്ങുവില സംസ്ഥാനസർക്കാർ ഇടപെട്ട് കുറയ്ക്കാൻ നീക്കം .നിലവിൽ 28 .40 രൂപയാണ് നെല്ലിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് നൽകിവരുന്നത്. ഓരോ വർഷവും വർദ്ധിപ്പിച്ചാണ് ഈ വിലയിലേക്ക് എത്തിയത്. 20. 40 രൂപ ആണ് കേന്ദ്രസർക്കാർ തരുന്നത്.

7. 80 രൂപ കേരള സർക്കാരിന്റെതും. ഇതിൽ ഈ വർഷം 1. 30 രൂപയാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചത്. ഈ വർഷം ഇതോടെ 29 . 70 രൂപയായി നെല്ലിൻറെ വില വർദ്ധിക്കും .
എന്നാൽ കേരള സർക്കാർ 28 40 രൂപ ആയി തന്നെ നിലനിർത്തി തങ്ങളുടെ വിഹിതം കുറയ്ക്കാനാണ് നീക്കം. സംസ്ഥാനസർക്കാർ നൽകുന്ന 7. 80 രൂപയിൽ നിന്ന് 1 .30 രൂപ കുറച്ച് 6.50 രൂപയാക്കാൻ ആണ് നീക്കം.

കഴിഞ്ഞ വിളയിൽ സംഭരിച്ച നെല്ലിൻറെ തുക ഇനിയും കൊടുത്തു തീർക്കാനിരിക്കെയാണ് സർക്കാരിന്റെ ഈ നടപടി. പാലക്കാട്ട് അടക്കമുള്ള നെൽ കർഷകർ മാസങ്ങളായി പ്രക്ഷോഭത്തിലാണ്. വീണ്ടും കുറവു വരുത്തുക വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയാവും ഫലം. ഈ വർഷത്തെ നെല്ല് സംഭരണം കൊയ്ത്ത് ആരംഭിച്ചിട്ടും എപ്പോൾ തുടങ്ങുമെന്ന് ഇതുവരെയും വ്യക്തവും അല്ല. ഇതിനിടെയാണ് 1 30 രൂപ കുറയ്ക്കാൻ ശ്രമം .കഴിഞ്ഞവർഷവും കേന്ദ്രസർക്കാർ വർധിപ്പിച്ച തുക കേരള സർക്കാർ 80 പൈസയോളം കുറച്ചിരുന്നു.

Continue Reading

kerala

ഷാരോണ്‍ വധക്കേസ്: നിര്‍ണായക ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് പ്രതികള്‍; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

Published

on

ഷാരോണ്‍ വധക്കേസില്‍ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹരജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. അപേക്ഷ കീഴ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈകോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 14നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു.

Continue Reading

india

സിഖ് തീവ്രവാദിയുടെ വധം: വിവരം നൽകിയത് അമേരിക്ക

ഇരുരാജ്യങ്ങളും ഓരോ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ഇന്ത്യ കാനഡക്കാർക്ക് വിസ നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം ഈ വിവരം വെളിപ്പെടുത്തിയത്

Published

on

കാനഡയിൽ സിഖ് തീവ്രവാദി നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആദ്യം വിവരം അറിയിച്ചത് അമേരിക്കൻ അന്വേഷണസംഘടന .കാനഡയാണ് ഇന്ത്യയ്ക്കെതിരെ പ്രസ്താവന നടത്തിയത്. ഇതിൽ ശക്തമായി ഇന്ത്യ പ്രതിഷേധിച്ചിരുന്നു .എന്നാൽ അമേരിക്കയാണ് വിവരം നൽകിയത് എന്ന് ഇതോടെ വ്യക്തമായി.

അമേരിക്ക ഇന്ത്യയുടെ നടപടിയെ ഗൗരവതരം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇരുരാജ്യങ്ങളും ഓരോ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ഇന്ത്യ കാനഡക്കാർക്ക് വിസ നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം ഈ വിവരം വെളിപ്പെടുത്തിയത്.

Continue Reading

Trending