india

വാട്‌സ്ആപ്പ് നിരീക്ഷണത്തില്‍; സന്ദേശം വ്യാജം

By webdesk11

July 03, 2023

ന്യൂഡല്‍ഹി: വാട്‌സ്ആപ്പിനും വാട്‌സ്ആപ്പ് കോളിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നതായി സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം വ്യാജം. മെസ്സേജുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നതായും കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതായുമാണ് പ്രചാരണത്തില്‍ പറയുന്നത്. വാട്‌സ്ആപ്പ് മാത്രമല്ല, ഫേസ്ബുക്കും ട്വിറ്ററും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷണത്തിലാണ് എന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നുണ്ട്. പ്രധാനമായും വാട്‌സ്ആപ്പിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ വാര്‍ത്ത എന്ന പേരില്‍ നേരത്തെ ഈ സന്ദേശം പ്രചരിച്ചിരുന്നു.