tech
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
വിഡിയോകള്‍ക്ക് ശബ്ദം വേണ്ട എന്നുണ്ടെങ്കില്‍ അത് മ്യൂട്ട് ചെയ്ത് അയക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രയോജനം

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പ്രയോജനകരമായ പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. വിഡിയോകള്‍ അയക്കുമ്പോള്‍ അവ എഡിറ്റ് ചെയ്യാന്‍ ഇനിമുതല്‍ അവസരമുണ്ടാകും. വിഡിയോകള്‍ക്ക് ശബ്ദം വേണ്ട എന്നുണ്ടെങ്കില്‍ അത് മ്യൂട്ട് ചെയ്ത് അയക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രയോജനം.
ഷൂട്ട് ചെയ്യുന്ന വിഡിയോകള്‍ക്കൊപ്പം അപ്രതീക്ഷിതമായി കയറിവരുന്ന ശബ്ദം ഒഴിവാക്കാനുള്ള ഫീച്ചര്‍ ഭൂരിഭാഗം വാട്സ്ആപ്പ് ഉപയോക്താക്കളും ആഗ്രഹിച്ചിരുന്നതാണ്. ട്വിറ്ററിലൂടെയാണ് ഈ പുതിയ ഫീച്ചറിനെക്കുറിച്ച് വാട്സ്ആപ്പ് പുറത്തുവിട്ടത്. ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനിലാണ് ഈ മാറ്റം ലഭിക്കുക. പ്ലേ സ്റ്റോറില്‍ എത്തി വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്താലും ഫീച്ചര്‍ ഉപയോഗിക്കാനാകും.
ആര്‍ക്കാണോ വിഡിയോ അയക്കേണ്ടത് അവരുടെ ചാറ്റ് ആപ്പില്‍ തുറന്നശേഷം അയക്കേണ്ട വിഡിയോ തിരഞ്ഞെടുക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ എഡിറ്റ് ചെയ്യാനുള്ള പുതിയൊരു ഐക്കണ്‍ കാണാന്‍ കഴിയും. ഇവിടെ നിന്ന് മ്യൂട്ട് ഓപ്ഷന് തിരഞ്ഞെടുത്താല്‍ വിഡിയോയിലെ ശബ്ദം പൂര്‍ണ്ണമായും ഡിലീറ്റ ആകും. വിഡിയോയില്‍ ഇമോജിയും ടെക്സ്റ്റുമൊക്കെ ചേര്‍ക്കാനുള്ള അവസരവും ഇവിടെയുണ്ട്. വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമ്പോഴും ഗ്രൂപ്പുകളിലേക്ക് വിഡിയോ അയക്കുമ്പോഴുമെല്ലാം ഈ പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും.
News
വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്കാന് നിങ്ങള്‍ മറന്നോ?; വരുന്നു റിമൈന്‍ഡര്‍ ഫീച്ചര്‍
റിപ്ലെ നല്കാന് കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്കാന് നിങ്ങള്‍ മറന്നോ? വരുന്നു പുതിയ ഫീച്ചര്‍. റിപ്ലെ നല്കാന് കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ആഡ്രോയിഡിലെ ബീറ്റ പതിപ്പില്‍ സ്റ്റാറ്റസ് അപ്ഡേറ്റുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്ന റിമൈന്‍ഡര്‍ ഫീച്ചര്‍ വാട്സ്ആപ്പ് വിപുലീകരിച്ചു. കോണ്ടാക്റ്റുകളില് നിന്നുള്ള അപ്ഡേറ്റുകളെയും സന്ദേശങ്ങളെയും കുറിച്ച് അറിയിക്കുന്നതാണ് ഈ ഫീച്ചര്‍.
എന്നാല്‍ റിമൈന്‍ഡറുകള്‍ ലഭിക്കാന്‍ താല്പര്യമില്ലാത്തവരാണെങ്കില് റിമൈന്‍ഡര്‍ ഓഫ് ചെയ്യാനും ഓപ്ഷനുണ്ട്. വാട്സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
News
വാഹനനമ്പര്‍ നല്കിയാല് ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും; മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തതായി സംശയം
വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും.

വാഹനനമ്പര്‍ നല്കിയാല് ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും. വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും. നിശ്ചിത തുക ഈടാക്കിയാണ് ബോട്ട് പ്രവര്‍ത്തിക്കുന്നത്.
അതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോലും വ്യക്തിഗത വിവരങ്ങള്‍ ലഭിക്കില്ല. എന്നാല്‍ ടെലിഗ്രാമിലൂടെ വാഹനവുമായും ഉടമയുമായും ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നിയമം ലംഘിച്ചു കൈമാറുന്നതായാണ് റിപ്പോര്‍ട്ട്.
ടെലിഗ്രാമില്‍ ബോട്ട് സബ്സ്ക്രൈബ് ചെയ്ത് വാഹനം നമ്പര്‍ നല്കിയാല് പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിക്കുന്നതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തോ എന്ന സംശയത്തിലേക്ക് എത്തിയത്. ഉടമയുടെ പേര്, അഡ്രസ്സ്, ആര്‍സി ഡീറ്റെയില്‍സ്, വാഹന ഡീറ്റെയില്‍സ്, ഇന്‍ഷുറന്‍സ് വിവരങ്ങള്‍, ചെല്ലാന്‍ വിവരങ്ങള്‍, ഫാസ്റ്റ് ടാഗ് വിവരങ്ങള്‍ എന്നിവ ടെലിഗ്രാം ബോട്ടിലൂടെ നല്കുന്നു.
ആദ്യം സൗജന്യമായും പിന്നീട് പണം നല്‍കിയും വിവരങ്ങള്‍ ശേഖരിക്കേണ്ട രീതിയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഹാക്ക് ചെയ്താണ് ഈ വിവരങ്ങള്‍ ടെലിഗ്രാം ബോട്ട് നിര്‍മിച്ചവര്‍ക്ക് ലഭ്യമായതെന്നാണ് സൂചന.
News
ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം
ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത.

ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം. ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത. ഉപയോക്താക്കള്‍ ലൈവ് ലൊക്കേഷനുകള്‍ വിശ്വസ്തരുമായി മാത്രം പങ്കിടാവൂ എന്ന മുന്നറിയിപ്പും ഇന്‍സ്റ്റഗ്രാം മുന്നോട്ടു വെക്കുന്നു.
ലൈവ് ലൊക്കേഷന്‍ മെസേജുകള്‍ സ്വകാര്യമായി മാത്രമേ ഷെയര്‍ ചെയ്യാനാകൂ. ഒന്നുകില്‍ 1:1 അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റില്‍, ഒരു മണിക്കൂറിന് ശേഷം സേവനം ലഭ്യമാകില്ല. ഫീച്ചര്‍ ഡിഫോള്‍ട്ടായി ഓഫാകും.
അതുപോലെ തന്നെ ലൈവ് ലൊക്കേഷന്‍ മറ്റ് ചാറ്റുകളിലേക്ക് ഫോര്‍വേഡ് ചെയ്യാനും കഴിയില്ല. ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ ഓണ്‍ ആണെങ്കില്‍ ചാറ്റ് ബോക്സിന്റെ മുകളില്‍ സൂചന കാണിക്കും.
ലൈവ് ലൊക്കേഷന്‍ ഷെയര്‍ ഫീച്ചര്‍ ചില രാജ്യങ്ങളില്‍ മാത്രമേ ലഭ്യമാകൂവെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
News15 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india1 day ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala2 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala2 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്