Connect with us

kerala

മലപ്പുറത്ത് കാട്ടാനക്കലി: അതിഥി തൊഴിലാളിയെ ചവിട്ടിക്കൊന്നു

ഇന്ന് രാവിലെ 9.10ഓടെയാണ് ദുരന്തം

Published

on

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. നിലമ്പൂര്‍ ചാലിയാര്‍ നദിക്ക് സമീപമുള്ള അരയാട് എസ്റ്റേറ്റില്‍ ഇന്ന് രാവിലെ 9.10ഓടെയാണ് ദുരന്തം. ഝാര്‍ഖണ്ഡ് സ്വദേശിയായ അതിഥി തൊഴിലാളി ഷാരു (40) കാട്ടാനയുടെ ചവിട്ടേറ്റ് മരണമടഞ്ഞു.

കാട്ടാനയെ കണ്ടതോടെ തൊഴിലാളികള്‍ ഓടിത്തുടങ്ങി. ഓടുന്നതിനിടെ ഷാരുവിനെ പിന്തുടര്‍ന്ന കാട്ടാന ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഷാരുവിനെ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ജനവാസമേഖലകളില്‍ കാട്ടാന ശല്യം പതിവായ മേഖലയാണിത്. സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പ്രശ്നപരിഹാരത്തിനായി വനംവകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതിയെന്നാണ്.

kerala

അലന്‍ കൊലക്കേസ്: കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി

പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്‍ട്രോണ്‍മെന്റ് പൊലീസ് കത്തി കണ്ടെത്തിയത്

Published

on

തിരുവനന്തപുരം: അലന്‍ കൊലക്കേസില്‍ നിര്‍ണായക മുന്നേറ്റമായി കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്‍ട്രോണ്‍മെന്റ് പൊലീസ് കത്തി കണ്ടെത്തിയത്. സംഭവത്തിന് ശേഷം അജിന്‍ കത്തി ഇവിടെ ഒളിപ്പിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പ്രാഥമിക ചോദ്യം ചെയ്യലില്‍ കത്തി എവിടെയോ നഷ്ടപ്പെട്ടുവെന്നാണ് അജിന്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണവും തെളിവെടുപ്പും തുടര്‍ന്ന് ഒടുവില്‍ ഒളിപ്പിച്ച ആയുധം പൊലീസ് കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ മാസം ഫുട്ബോള്‍ മത്സരത്തിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് 18 കാരനായ ചെങ്ങല്‍ചൂള രാജാജി നഗര്‍ സ്വദേശിയായ അലന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്ന് യുവാക്കള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം ക്രൂരമായ ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു.

Continue Reading

kerala

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്ക് പോയ സംഘം കാട്ടില്‍ കുടുങ്ങി; ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

തൃശൂര്‍ സ്വദേശി അലന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിലാണ് സംഭവം ഉണ്ടായത്.

Published

on

കണ്ണൂര്‍: ആശുപത്രിയിലേക്ക് പോകാനിറങ്ങിയ സംഘം ഗൂഗിള്‍ മാപ്പിന്റെ നിര്‍ദ്ദേശത്തെ ആശ്രയിച്ച് യാത്ര ചെയ്തപ്പോള്‍ നേരിട്ട് കാട്ടിനുള്ളിലേക്ക് എത്തിപ്പെട്ടതാണ് വലിയ അപകടത്തിലേക്ക് നയിച്ചത്. തൃശൂര്‍ സ്വദേശി അലന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിലാണ് സംഭവം ഉണ്ടായത്.

ജോലി സംബന്ധിച്ച് കണ്ണൂരിലെത്തിയവര്‍ക്ക് ഇടയില്‍ ഒരാള്‍ക്ക് അസ്വസ്തത അനുഭവപ്പെട്ടതോടെ കണ്ണപുരം ഭാഗത്തുനിന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടുകയായിരുന്നു. എന്നാല്‍ മാപ്പ് കാണിച്ച പാത കാടിനുള്ളിലെ ഇടുങ്ങിയ കുഞ്ഞന്‍ചാല്‍ ഭാഗംവഴിയായിരുന്നു. വാഹനങ്ങള്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള ഈ വഴിയിലൂടെ ജീപ്പ് മുന്നോട്ടുപോയപ്പോള്‍ ചെറിയ താഴ്ചയില്‍ വാഹനം ചരിഞ്ഞ് പൂര്‍ണമായി കുടുങ്ങി.

നാട്ടുകാരാണ് സംഭവം ശ്രദ്ധയില്‍പ്പെടുത്തി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. തുടര്‍ന്ന് തളിപ്പറമ്പ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടൊപ്പം നടത്തിയ ശ്രമത്തിലൂടെ കുടുങ്ങിയ വാഹനം വീണ്ടും റോഡിലേക്ക് വലിച്ചുകയറ്റി വലിയ അപകടത്തില്‍ നിന്ന് ഒഴിവായി.

Continue Reading

kerala

ഇറ്റലിയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയ കേസ്; പ്രധാന പ്രതി പിടിയില്‍

ബംഗളൂരുവിലെ ജ്ഞാനഹള്ളി വിനായക നഗര്‍ അപ്പാര്‍ട്ട്‌മെന്റിലെ തേര്‍ഡ് ക്രോസിലാണ് ജോസ് ഫ്രാന്‍സിസ് (42) എന്നയാളെ മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Published

on

മൂവാറ്റുപുഴ: ഇറ്റലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിനിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പൊലീസ് പിടിയിലായി. ബംഗളൂരുവിലെ ജ്ഞാനഹള്ളി വിനായക നഗര്‍ അപ്പാര്‍ട്ട്‌മെന്റിലെ തേര്‍ഡ് ക്രോസിലാണ് ജോസ് ഫ്രാന്‍സിസ് (42) എന്നയാളെ മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പ്രോട്ടോ ടാലന്റ് ഹയറിങ് സര്‍വീസ് എന്ന പേരില്‍ മുമ്പ് ബംഗളൂരുവില്‍ സ്ഥാപനം നടത്തിയിരുന്ന പ്രതി ഒരു വര്‍ഷത്തിലേറെയായി ഒളിവിലായിരുന്നു. ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സമാന രീതിയില്‍ കൂടുതല്‍ ആളുകളെ ചതിച്ചിട്ടുണ്ടൊയെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ അതുല്‍ പ്രേം ഉണ്ണി, പി.വി. സജി, വി.സി. സജി, പി.സി. ജയകുമാര്‍, എ.എസ്.ഐ ബിജു, സീനിയര്‍ സി.പി.ഒമാരായ എച്ച്. ഹാരിസ്, കെ.കെ. ജയന്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

Trending