kerala

നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് പി.എം.എ സലാം

By webdesk13

October 24, 2024

മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പത്തനംതിട്ട കോന്നിയിലെ എഡി എം നവീൻ ബാബുവിന്റെ വീട്ടിൽ എത്തി ഭാര്യയെയും മക്കളെയും മറ്റു ബന്ധുക്കളെയും കണ്ടു. നീതിക്കായുള്ള പോരാട്ടത്തിൽ മുസ്ലിം ലീഗ് പാർട്ടി കൂടെയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

കുടുംബാംഗങ്ങളെ പാർട്ടിയുടെ അനുശോചനം അറിയിച്ചു. കണ്ണൂരിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും നവീൻബാബുവിന് നീതി ഉറപ്പാക്കാൻ മുസ്ലിംലീഗ് നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് നവീൻബാബുവിന്റെ കുടുംബം നന്ദി അറിയിച്ചു.