X
    Categories: gulfNews

അജ്‌മാനിൽ മന്ത്രവാദികളെ പിടികൂടി

അബുദാബി: അജ്മാനിൽ അറബ് വംശജരായ രണ്ടു മന്ത്രവാദികളെ പിടികൂടി.
മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ഏതാനും വസ്തുക്കളും ഇവരില്‍നിന്ന് പിടികൂടിയതായി അജ്മാൻ പൊലീസ് അറിയിച്ചു.

പണം ഇരട്ടിയായി ലഭിക്കുന്നതിനുള്ള മന്ത്രങ്ങള്‍ വശമുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ ആളുകളെ വശീകരിച്ചിരുന്നത്.
ഹോട്ടല്‍ കേന്ദ്രീകരിച്ചു ആളുകളുമായി ഇടപെട്ടിരുന്ന ഇവരെ ഈ മാസം ആദ്യവാരമാണ് പിടികൂടിയത്.

പൊലീസ് തന്ത്രപരമായി ഇടപെട്ടാണ് ഇവരെ പിടികൂടിയതെന്ന് അജ്‌മാൻ പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ അഹമ്മദ് സഈദ് അല്‍നുഐമി  വ്യക്തമാക്കി

web desk 3: