ലക്‌നൗ: ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവില്‍ സമീപം യുവതിക്കും ഭിന്നശേഷിക്കാരനുമെതിരെ സദാചാര ഗുണ്ടായിസം. കണ്ണൗജ് ജില്ലയിലെ 37 കാരിയായ സ്ത്രിയുംം സഹായിയും സുഹൃത്തുമായ ഭിന്നശേഷിക്കാരനുമാണ് അക്രമത്തിനിരയായിത്. 37 കാരിയായ യുവതിയുടെ ഭര്‍ത്താവ് രണ്ട് മാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് ഭിന്നശേഷിക്കാരനായ നാല്‍പതുകാരന്‍ യുവതിക്ക് സഹായിയി രംഗത്തുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ബന്ധുക്കള്‍ക്ക് അവരുടെ സൗഹൃദം ഇഷ്ടപ്പെട്ടിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

ഇരുവരേയും സദാചാര പൊലീസിങിന് വിധേയമാക്കിയ നാട്ടുകാര്‍ യുവതിയെയും സുഹൃത്തിനേയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇരുവരുടേയും തല മൊട്ടയടിക്കുകയും മുഖത്ത് കരിത്തേക്കുകയും ചെരുപ്പുകൊണ്ട് മാലയുണ്ടാക്കി പൊതുജനമധ്യേ നടത്തിച്ചതായും പോലീസുകാര്‍ പറഞ്ഞു. ക്രൂര പീഡനം നോക്കിനിന്ന നാട്ടുകാര്‍ അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയുന്ന പ്രതികളെ ഉള്‍പ്പെടുത്തി അന്വേഷണം ആരംഭിച്ചു.