ന്യൂഡല്‍ഹി: വനിതാ ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ മിതാലി രാജ് വീണ്ടും ഒന്നാമത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ തുടര്‍ച്ചയായി അഞ്ച് അര്‍ധസെഞ്ച്വറി നേടിയതോടെയാണ് താരം വീണ്ടും ഒന്നാമതെത്തിയത്.

762 റേറ്റിങ് പോയിന്റാണ് മിതാലിക്ക്. 761 പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ ലീസെല്‍ ലീ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്‌ട്രേലിയയുടെ അലീസ ഹീലി മൂന്നാമതും ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമൗണ്ട് നാലാമതുമാണ്.

701 പോയിന്റോടെ ഏഴാം സ്ഥാനത്തെത്തിയ ഇന്ത്യയുടെ സ്മൃതി മന്ദാനയും ആദ്യ പത്തില്‍ ഇടം നേടി. ബൗളിങ്ങില്‍ ഇന്ത്യയുടെ ജൂലന്‍ ഗോസ്വാമി നാലാമതും പൂനം യാദവ് ഒമ്പതാമതുമാണ്.