തുംകൂരു: മുന്‍ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തുന്ന പരിവര്‍ത്തന്‍ യാത്രക്കു നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ കല്ലേറ്. തുംകൂരുവിലെ തുറുവെകരേയില്‍ വെച്ചാണ് ബി.ജെ.പിയില്‍ നിന്നും ഈയിടെ പുറത്താക്കിയ ചൗധരി നാഗേശിന്റെ അനുയായികള്‍ കല്ലേറ് നടത്തിയത്. യദ്യൂരപ്പയുടെ കാര്‍ തടഞ്ഞ് നിര്‍ത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സംസ്ഥാനത്തെ കോണ്‍ഗ്രസിനെതിരെ ബി.ജെ.പി നടത്തുന്ന യാത്രക്കിടെ ബി.ജെ.പിയിലെ തന്നെ ഒരു വിഭാഗം രംഗത്തു വന്നത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി.