News
അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് മത്സരത്തില്‍ യെല്ലോ കാര്‍ഡുകളുടെ പെരുമഴ; ഉയര്‍ത്തിയത് 18 തവണ
യെല്ലോ കാര്‍ഡ് കിട്ടിയതില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി അടക്കം 18 ഓളം താരങ്ങളുണ്ട്.
കഴിഞ്ഞദിവസം നടന്ന അര്‍ജന്റീന- നെതര്‍ലാന്‍ഡ് മത്സരത്തില്‍ കണ്ടത് യെല്ലോ കാര്‍ഡുകളുടെ പെരുമഴ. മത്സരത്തിലെ പ്രധാന റഫറിയായ മാത്യു ലാഹോസ് 18 യെല്ലോ കാര്‍ഡുകളാണ് പുറത്തെടുത്തത്.
യെല്ലോ കാര്‍ഡ് കിട്ടിയതില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി അടക്കം 18 ഓളം താരങ്ങളുണ്ട്. രണ്ട് അര്‍ജന്റീന ഒഫീഷ്യല്‍സ്, 8 അര്‍ജന്റീന താരങ്ങള്‍, 7 നെതര്‍ലാന്‍ഡ് താരങ്ങള്‍ എന്നിവര്‍ക്കാണ് റഫറി യെല്ലോ കാര്‍ഡ് നല്‍കിയത്.
മെസ്സിക്കെതിരെ പണ്ടും കടുത്ത തീരുമാനങ്ങള്‍ എടുത്ത റഫറിയായിരുന്നു ലാഹോസ്. 2014 ലാ ലിഗയില്‍ അത്ലറ്റികോ മാഡ്രിഡിനെതിരെ ബാഴ്സലോണക്ക് വേണ്ടി മെസ്സി നേടിയ ഗോള്‍ ലാഹോസ് അനുവദിച്ചിരുന്നില്ല. ആ മത്സരത്തില്‍ ബാഴ്സക്ക് കിരീടം നഷ്ടമാവുകയും ചെയ്തു.
News
അജ്മീര്‍ സ്റ്റേഷനില്‍ ഭീതി; ബോംബ് ഭീഷണി ട്രെയിന്‍ യാത്ര തടസപ്പെടുത്തി
അജ്മീറില്‍ നിന്ന് ദാദറിലേക്ക് പോകാനിരുന്ന അജ്മീര്‍-ദാദര്‍ എക്സ്പ്രസ് ട്രെയിന്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വൈകി.
അജ്മീര്‍: അജ്മീറില്‍ നിന്ന് ദാദറിലേക്ക് പോകാനിരുന്ന അജ്മീര്‍-ദാദര്‍ എക്സ്പ്രസ് ട്രെയിന്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വൈകി. ബുധനാഴ്ച വൈകുന്നേരം ലഭിച്ച ഭീഷണിസൂചനയുടെ അടിസ്ഥാനത്തില്‍ ജിആര്‍പി, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, സിഐഡി എന്നിവരുടെ നേതൃത്വത്തില്‍ ട്രെയിനും സ്റ്റേഷനും ചേര്‍ന്ന് വ്യാപക പരിശോധന നടത്തി. സ്റ്റേഷനില്‍ കനത്ത പൊലീസ് സംഘത്തെയും ഏര്‍പ്പെടുത്തി. പരിശോധനയ്ക്കിടെ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. അന്വേഷണം തുടരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതേസമയം, രാജ്യത്ത് തുടര്‍ച്ചയായി സമാന ഭീഷണികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യമാണ് സംഭവം. ലഖ്നൗ ലുലു മാളില്‍ ഉണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു. നവംബര്‍ 23ന് ഹൈദരാബാദിലെ ആര്‍ജിഐ വിമാനത്താവളത്തില്‍ ബഹ്റൈനില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചു വിട്ട വിമാനത്തിലെ ഭീഷണിയും വ്യാജമാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.
kerala
ശബരിമല സ്വര്‍ണക്കൊള്ള; പോറ്റിയുടെയും മുരാരി ബാബുവിന്റെയും റിമാന്‍ഡ് നീട്ടി
അടുത്ത മാസം 11 വരെയാണ് റിമാന്‍ഡ് ചെയ്തത്.
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയെയും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 11 വരെയാണ് റിമാന്‍ഡ് ചെയ്തത്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു.
കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിലും ദ്വാരപാലകശില്പത്തിലെ സ്വര്‍ണപ്പാളികള്‍ കവര്‍ന്ന കേസിലും മുരാരി ബാബു പ്രതിയാണ്. കട്ടിളപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാന്‍ മുരാരി ബാബു ചുമതലയേല്‍ക്കുന്നതിന് മുന്‍പേ ഉത്തരവിട്ടിരുന്നതായും അദ്ദേഹത്തില്‍ അതില്‍ പങ്കില്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിലെ വാദം. എന്നാല്‍ കോടതി ഇക്കാര്യം തള്ളി. മുരാരി ബാബു ചുമതലയില്‍ ഉണ്ടായിരിക്കെയാണ് കട്ടിളപ്പാളി കൊണ്ടുപോകാന്‍ മഹസര്‍ തയ്യാറാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദ്വാരപാലക ശില്‍പ്പാളിയിലെ സ്വര്‍ണപ്പാളി മോഷണക്കേസില്‍ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വര്‍ണക്കൊള്ളക്കേസില്‍ ആറാം പ്രതിയുമാണ് മുരാരി ബാബു.
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. നിലമ്പൂര്‍ ചാലിയാര്‍ നദിക്ക് സമീപമുള്ള അരയാട് എസ്റ്റേറ്റില്‍ ഇന്ന് രാവിലെ 9.10ഓടെയാണ് ദുരന്തം. ഝാര്‍ഖണ്ഡ് സ്വദേശിയായ അതിഥി തൊഴിലാളി ഷാരു (40) കാട്ടാനയുടെ ചവിട്ടേറ്റ് മരണമടഞ്ഞു.
കാട്ടാനയെ കണ്ടതോടെ തൊഴിലാളികള്‍ ഓടിത്തുടങ്ങി. ഓടുന്നതിനിടെ ഷാരുവിനെ പിന്തുടര്‍ന്ന കാട്ടാന ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഷാരുവിനെ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ജനവാസമേഖലകളില്‍ കാട്ടാന ശല്യം പതിവായ മേഖലയാണിത്. സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പ്രശ്നപരിഹാരത്തിനായി വനംവകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതിയെന്നാണ്.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News16 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala18 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

