ന്യൂഡല്‍ഹി: തീവ്രഹിന്ദുത്വവാദിയായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഇരട്ടമുഖം വെളിച്ചത്ത്. സ്വന്തം ഫാമില്‍ മുസ്‌ലിംകകളെ ജോലിക്കെടുത്ത് താന്‍ മതേതരവാദിയാണെന്ന ചിത്രം ജനഹൃദയങ്ങളിലേക്ക് കൊണ്ടുവരാനാണ് യോഗി ശ്രമിക്കുന്നതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

coww-copy

ഗോരഖ്‌നാഥ് ക്ഷേത്രത്തിനു സമീപത്തെ ഗോ ഫാമിലാണ് മുസ്‌ലിം യുവാക്കളെ ജോലിക്കു നിയമിച്ചത്. മുഹമ്മദ്, യാസിന്‍ അന്‍സാരി എന്നിവരാണ് യോഗിയുടെ ഫാമിലെ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ജോലിക്കാര്‍. ഗോരഖ്‌നാഥ് ക്ഷേത്രത്തിലേക്കു വേണ്ട പാലും തൈരും സൂക്ഷിക്കുന്നതും കൈമാറുന്നതും ഇവര്‍ രണ്ടു പേരും ചേര്‍ന്നാണെന്നാണ് വിവരം.
തീവ്രഹിന്ദുത്വ പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധി നേടിയ വ്യക്തിയാണ് യോഗി ആദിത്യനാഥ്. എന്നാല്‍ സ്വന്തം തട്ടകമായ ഗോരഖ്പൂരില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ സ്വന്തമാക്കുന്നതിന് മതേതരവാദിയാണെന്ന പ്രതിഛായ നേടാനാണ് യോഗി ഇത്തരമൊരു നിയമനത്തിലൂടെ ലക്ഷ്യമിടുന്നത്.