ഡല്‍ഹിയിലെ ഒരു സ്വകാര്യ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിക്ക് സ്‌കുളില്‍ വിലക്ക്. കഴിഞ്ഞ ദിവസം ഈ കുട്ടിക്ക് നേരെ പീഡന ശ്രമമുണ്ടായതാണ് കാരണം. എന്നാല്‍ സ്‌കുള്‍ അധികൃതരുടെ ഭആഗത്തു നിന്നുള്ള വീഴ്ച കൊണ്ടു തന്നെയാണ് ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകുന്നതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

നിങ്ങളുടെ കുട്ടിയെ ഇനി മുതല്‍ സ്‌കൂളിലേക്ക് അയക്കേണ്ട. ഈ സ്ഥാപനത്തിന് ചീത്തപ്പേരുണ്ടാക്കിയവരെ ഇവിടെ തുടരാന്‍ അനുവദിക്കില്ല. പ്രിന്‍സിപ്പാള്‍ പറഞ്ഞതായി രക്ഷിതാക്കള്‍ പറഞ്ഞു.

എന്നാല്‍ സ്‌കുള്‍ അധികൃതര്‍ നേരത്തേ അനുവദിച്ചിരുന്നത് പോലെ സ്‌കൂള്‍ ബസ് ഇപ്പോള്‍ അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ സ്‌കൂളിലേക്കുള്ള വഴിയില്‍ വെച്ച കുട്ടികള്‍ക്ക് അധിക്രമങ്ങള്‍ നടക്കുന്നതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.