ഓമല്ലൂര്‍: പത്തനംതിട്ടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന്‍ മഹേഷ്(26)ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം.

ഊപ്പമണ്‍ ജംങ്ഷനില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മഹേഷിനെ ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ മഹേഷിനെ പത്തനംതിട്ട ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്റ്റേഡിയത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് മഹേഷ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടിയതായാണ് സൂചന.