ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താനെ ബി.സി.സി.ഐ സസ്പന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രഞ്ജി സീസണിനിടെ പത്താന്‍ മരുന്നടിച്ചെന്നാണ് പരാതി. മാധ്യമങ്ങളിലെ വാര്‍ത്തയെ തുടര്‍ന്നായിരുന്നു ബോര്‍ഡിന്റെ സ്ഥിരീകരണം. അഞ്ച് മാസത്തേക്കാണ് പത്താന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

2017 മാര്‍ച്ചിലായിരുന്നു ബോര്‍ഡിന്റെ ഉത്തേജക മരുന്ന് പരിശോധന. അന്ന് പത്താന്‍ സമര്‍പ്പിച്ച മൂത്ര സാമ്പിളിലായിരുന്നു ഉത്തേജക മരുന്നിന്റെ അംശം കണ്ടെത്തിയത്. ടെര്‍ബുട്ടാലിന്‍ എന്ന നിരോധിത വസ്തുവായിരുന്നു കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പത്താനെ ടീമില്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിയന്ത്രണം ആവശ്യപ്പെട്ട് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു.