പേരൂര്‍ക്കട: യുവമോര്‍ച്ച നേതാവുള്‍പ്പെട്ട പെണ്‍വാണിഭ സംഘം പൊലീസ് പിടിയില്‍. പേരൂര്‍ക്കട കേന്ദ്രീകരിച്ച് വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തിലെ നാലുപേരെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

യുവമോര്‍ച്ച പ്രാദേശിക നേതാവ് ശരത്ചന്ദ്രന്‍ (33), നേമം സ്വദേശി കൃഷ്ണകുമാര്‍ (38), നെടുമങ്ങാട് സ്വദേശിനികളായ റജീന (36), നസീമാബീവി (60) എന്നിവരെയാണ് പിടികൂടിയത്. മാസങ്ങളായി പേരൂര്‍ക്കട ദുര്‍ഗാനഗറില്‍ വീട് വാടകക്കെടുത്താണ് സംഘം പെണ്‍വാണിഭം നടത്തിയിരുന്നത്.

സ്‌പെഷല്‍ ബ്രാഞ്ചിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട് നിരീക്ഷണത്തിലായിരുന്നു. പേരൂര്‍ക്കട സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ വനിത പൊലീസ് അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.