‘എനിക്ക് ക്യാന്‍സറാണ്’; അവസാനത്തെ രണ്ട് മോഹങ്ങള്‍ വെളിപ്പെടുത്തി ബോളിവുഡ് താരം

മുംബൈ: തനിക്ക് ക്യാന്‍സറാണെന്നും അവസാനമായി നിറവേറ്റാനായി രണ്ട് ആഗ്രഹങ്ങളുണ്ടെന്നും തുറന്നുപറഞ്ഞ് ബോളിവുഡ് നടന്‍ കമാല്‍ ആര്‍ ഖാന്‍. തനിക്ക് സ്‌റ്റൊമെക് ക്യാന്‍സറാണെന്ന് കെ.ആര്‍.കെ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കമാല്‍ ആര്‍ ഖാന്‍ പറഞ്ഞു.

എനിക്ക് സ്‌റ്റൊമെക് ക്യാന്‍സറാണ്. മൂന്നാമത്തെ സ്റ്റേജിലൂടെയാണ് കടന്നുപോകുന്നത്. ഇനി ഒന്നോ രണ്ടോ വര്‍ഷമോ മാത്രമേ താന്‍ ജീവിച്ചിരിക്കുകയുള്ളൂവെന്നും താരം പറഞ്ഞു. എന്നെ ആശ്വസിപ്പിച്ചുകൊണ്ടുള്ള ഫോണ്‍വിളികളെ ഞാന്‍ പ്രോത്സാഹിപ്പിക്കാറില്ല. ആരുടേയും സിംപതി എനിക്കാവശ്യവുമില്ല. ഇതിനുമുമ്പും എന്നോട് പെരുമാറിയപോലെ തന്നെ ചെയ്യുക. ഒരു സാധാരണക്കാരനെപ്പോലെ എന്നോട് പെരുമാറണമെന്നും പറഞ്ഞ താരം തനിക്ക് രണ്ട് ആഗ്രഹങ്ങളുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി.

‘ഒരു എ ഗ്രേഡ് സിനിമ നിര്‍മ്മാനും അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാനുമാണ് മോഹം. അല്ലെങ്കില്‍ അമിതാഭിന്റെ സിനിമ നിര്‍മ്മിച്ചാലും മതി’ കമാല്‍ പറഞ്ഞു. എന്നാല്‍ ഇനി ഇതു രണ്ടും നടക്കില്ലെന്നും തന്റെ മരണത്തോടെ ഈ ആഗ്രഹങ്ങളും മരിക്കുമെന്നും താരം പറഞ്ഞു. ഇനിയുള്ള സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

SHARE