ഭൂമി ഇടപാട് കേസ്: കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

കൊച്ചി: സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. അഡ്വക്കറ്റ് ജനറലാണ് ഇക്കാര്യം എറണാകുളം സെന്‍ട്രല്‍ സി.ഐ അനന്തലാലിനെ അറിയിച്ചത്. നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ ഇന്നു തന്നെ പോലീസ് സിറോ സഭാ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന.