ആര്‍.എസ്.എസിന് അടിത്തറയൊരുക്കുകയാണ് പിണറായി ചെയ്യുന്നതെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: ശബരിമല വിഷയത്തിലൂടെ ആര്‍.എസ്.എസിനും ബി.ജെ.പിക്കും കേരളത്തില്‍ അടിത്തറയുണ്ടാക്കി കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എ.കെ ആന്റണി. ശബരിമലയില്‍ അനാവശ്യ നിയന്ത്രണങ്ങളും 144ഉം ഏര്‍പ്പെടുത്തിയതിലൂടെ ആര്‍.എസ്.എസിന് വളരാന്‍ ഇടം നല്‍കി. സമാധാനപ്രിയരായ കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പിണറായിയെക്കാളും മുന്നേ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ആളാണ് താന്‍. തനിക്കൊന്നും മറക്കാനില്ല. നിലപാട് എന്നും തുറന്നു പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ആര്‍.എസ്.എസ് വളരണം എന്നാഗ്രഹിക്കുന്ന ഒരേയൊരു പാര്‍ട്ടി സി.പി.എമ്മാണ്. ശബരിമല സംഘര്‍ഷ ഭൂമിയാക്കിയതില്‍ ഒന്നാംപ്രതി മുഖ്യമന്ത്രി. ആര്‍.എസ്.എസും ബി.ജെ.പിയും കൂട്ടുപ്രതികളാണ്. കോണ്‍ഗ്രസ് നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിക്കുമെന്നും ആന്റണി പറഞ്ഞു.

SHARE