യൂണിവേഴ്‌സിറ്റി കോളജ് അക്രമം; കുത്തേറ്റ അഖിലിനെ കോളജിലൂടെ നടത്തുന്ന വീഡിയോ പുറത്ത്

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമത്തില്‍ അഖില്‍ ചന്ദ്രനെ എസ്എഫ്‌ഐ നേതാക്കള്‍ കുത്തിയശേഷവും അക്രമം നടന്നുവെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുത്തേറ്റ അഖിലിനെ തടഞ്ഞുവയ്ക്കുന്നതും മുറിവേറ്റ അഖിലിനെ കോളജിലൂടെ നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ക്യാംപസിനുള്ളിലുണ്ടായിരുന്ന പൊലീസിനെ പുറത്താക്കാന്‍ ഇന്നലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനുപിന്നാലെ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് പൊലീസിനെ പടിയിറക്കി. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പൊലീസിനെ പിന്‍വലിച്ചത്.

എന്നാല്‍ ഉത്തരക്കടലാസുകള്‍ മോഷ്ടിച്ചെന്ന് കുത്തുക്കേസ് പ്രതി ശിവരഞ്ജിത്ത് മൊഴി നല്‍കി. മോഷ്ടിച്ചത് കോളജിലെത്തിച്ച ഉത്തരക്കടലാസ് കെട്ടില്‍നിന്നാണ്. കോപ്പിയടിക്കുകയായിരുന്നു ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു. മോഷ്ടിച്ച സ്ഥലം തെളിവെടുപ്പില്‍ ചൂണ്ടിക്കാണിച്ച് നല്‍കിയെന്നും പൊലീസ് പറഞ്ഞു.

SHARE