കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ കടുത്ത ഭിന്നത

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ കടുത്ത ഭിന്നത. സഖ്യം പാടില്ലാ എന്നത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം അട്ടിമറിക്കുന്നതാണെന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആരോപണം.

അതേസമയം തെരഞ്ഞെടുപ്പ് ധാരണയാവാം എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമില്ലെന്ന് എതിര്‍പക്ഷവും വാദിക്കുന്നുണ്ട്.