മുംബൈ: വാക്കുതര്‍ക്കത്തിനിടെ അമ്മയെ തള്ളിയിട്ട് കൊലപ്പെടുത്തിയ യുവമോഡല്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. ലക്ഷ്യസിങ് (23)എന്ന മോഡലാണ് അറസ്റ്റിലായത്. അമ്മ സുനിത സിങാണ് മരിച്ചത്.

ലോകന്ദ്വാലയിലെ ക്രോസ് ഗേറ്റ് ബില്‍ഡിങ്ങിലാണ് സുനിതയും ലക്ഷ്യയും താമസിച്ചിരുന്നത്. ലക്ഷ്യ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്ന പെണ്‍കുട്ടിയും ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു. കഴിഞ്ഞ ദിവസം ലക്ഷ്യയും അമ്മയും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ സുനിതയെ ബാത്ത്‌റൂമിലേക്ക് തള്ളിയിട്ട് പൂട്ടിയിരുന്നു. പിറ്റേ ദിവസം രാവിലെ തുറന്നു നോക്കിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടത്. വാഷ്‌ബേസില്‍ തലയിടിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

ഇരുവരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും അതിനെ തുടര്‍ന്നുള്ള വഴക്കുമാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ലക്ഷ്യ കുറ്റം സമ്മതിച്ചിട്ടുണ്ട്.