കുറവിലങ്ങാട്: കുറവിലങ്ങാട്ടുണ്ടായ വാഹനാപകടത്തില്‍ കന്യാസ്ത്രീ മരിച്ചു. പട്‌നയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന കാട്ടാമ്പാക്ക് കാവുംപുറത്ത് പരേതനായ ജോസഫിന്റെ മകള്‍ സിസ്റ്റര്‍ സാവിയോയാണ് മരിച്ചത്. കന്യാസ്ത്രീ സഞ്ചരിച്ച ഇരുചക്ര വാഹനത്തിനു പിന്നില്‍ ടിപ്പര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം.

രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ സാവിയോ ബുധനാഴ്ച തിരികെ പോകാനിരിക്കുകയായിരുന്നു. ബന്ധുവിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ വൈക്കം റോഡില്‍ വെച്ച് അമിത വേഗതയിലെത്തിയ ടിപ്പര്‍ ബൈക്കിനു പിന്നിലിടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ സാവിയോയുടെ തലയിലൂടെ ടിപ്പര്‍ കയറിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു സെബാസ്റ്റൈ്യന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.