ക്ര്യസ്റ്റിയാനോയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കുത്തേറ്റു മരിച്ചു

പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും ക്ര്യസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹെയര്‍ സ്‌റ്റൈലിസ്റ്റുമായ റിക്കാര്‍ഡോ മാര്‍ട്ടിനസ് ഫെരേര കുത്തേറ്റു മരിച്ചു. സൂറിച്ചിലെ ഒരു ബിസിനസ്സ് ഹോട്ടല്‍ മുറിയില്‍ നിന്നാണ് നെഞ്ചില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെടുത്തത്.

39 വയസുകാരനായ ഒരു ബ്രസീല്‍ പൗരനെ സ്വിസ്സ് പോലീസ് സംഭവസ്ഥലത്തു നിന്ന് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. റൊണാള്‍ഡോയുടെ ജന്മനഗരമായ മെദീരയാണ് മാര്‍ട്ടിനസിന്റെ ജന്മദേശം.ക്ര്യസ്റ്റിയാനോക്ക് പുറമെ നിരവധി പ്രമുഖരുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി മാര്‍ട്ടിനസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

SHARE