ഇടമലയാര്‍ അടച്ചു ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളമൊഴുക്കുമെന്ന് മന്ത്രി എം.എം.മണി

ഇടമലയാര്‍ അടച്ചു ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളമൊഴുക്കുമെന്ന് മന്ത്രി എം.എം.മണി

ഇടുക്കി: ഇടമലയാര്‍ അണക്കെട്ട് അടച്ചശേഷം ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇടമലയാര്‍ അടക്കുന്നതോടെ കൂടുതല്‍ വെള്ളം ഒഴുക്കാന്‍ കഴിയും. എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കേന്ദ്രത്തോട് അടിയന്തര സഹായം ആവശ്യപ്പെടുമെന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.

അതേസമയം, മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് കൂടിവരികയാണ്. നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വെള്ളം തുറന്നുവിടും. പെരിയാറിലും കൈവഴികളിലും ജലനിരപ്പ് ഉയരുമെന്നും ജാഗ്രതവേണമെന്നും അധികൃതര്‍ അറിയിച്ചു. ഇടുക്കിയില്‍ വിനോദസഞ്ചാരവും ചരക്ക് വാഹനഗതാഗതവും നിരോധിച്ചു. ചെറുതോണി ടൗണിലും കരിമ്പനിലും വെള്ളം കയറിയിട്ടുണ്ട്. പെരിയാറിന് കുറുകെയുള്ള വെള്ളക്കയം ചെറുപാലം തകര്‍ന്നുവീണു.

ഏതു സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് ഇടുക്കി കളക്ടറും എസ്.പിയും അറിയിച്ചു.

NO COMMENTS

LEAVE A REPLY