Video Stories
നിങ്ങള്‍ പരിഹസിക്കുന്ന രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ മുഖം ഇങ്ങനെയൊക്കെയാണ്

ആര്യന്‍ മിത്രന്‍
രാഹുൽ എങ്ങനെയാണ് സംഘപരിവാറിനും നിഷ്കളങ്ക സഖാക്കൾക്കുമൊക്കെ “പപ്പു”വായത്..? ഏതൊരു സംവാദത്തിലും തർക്കത്തിലും രക്ഷയില്ലെന്നു കണ്ടാൽ വരം പോലെ കോൺഗ്രസ് വിരുദ്ധർ എടുത്തെറിയുന്ന ആദ്യത്തെ വെറുപ്പിന്റെ ശരമാണ് രാഹുൽ പപ്പുവാണെന്നത്. മൈറ്റി മസ്കുലാർ ആണുങ്ങളുടെ രാഷ്ട്രീയം മാത്രം കൂടുതലായി കണ്ടും കേട്ടും പരിചയിച്ച, ശീലിച്ച ഇന്ത്യൻ വോട്ടർക്ക് രാഹുൽ എപ്പോഴും വ്യത്യസ്തനായിരുന്നു. ആണുങ്ങളെ നിഴൽ പോലുമാകാൻ സമ്മതിക്കാതെ വളർന്നു പന്തലിച്ച തമിഴ്‌മണ്ണിലെ ‘അമ്മ ജയലളിതയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ നോക്കുകുത്തിയാക്കി ബംഗാൾ പിടിച്ചടക്കിയ ദീദി മായും യുപി വൻശക്തി മായവതിയുമടക്കമുള്ള വനിതാ നേതാക്കളേക്കാൾ എത്രയോ ഉയരത്തിൽ യുപിഎ മുന്നണിയുണ്ടാക്കി പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വെച്ച് മൻമോഹൻ സിംഗിനെ പി എം ആയി നിർദ്ദേശിച്ച സോണിയാ ഗാന്ധിയുടെ കഴിവും ധൈര്യവുമൊന്നും എവിടെയും പ്രശംസിക്കുന്നതും കണ്ടിട്ടില്ല. അമ്മയുടെ നിഴലായി മാറി നടന്നാണ് രാഹുൽ രാഷ്ട്രീയത്തിലിറങ്ങിയത്. പ്രിയങ്കയാണ് തനിക്കെന്നും ധൈര്യം തന്നിട്ടുള്ളതെന്ന് രാഹുൽ പലപ്പോഴും തുറന്നു സമ്മതിച്ചിട്ടുണ്ട്. മുത്തശ്ശിയുടെയും അച്ഛന്റെയും കൊലപാതകങ്ങളോടെ തന്നെ സാമാന്യം എരിഞ്ഞു തീരേണ്ട ശരാശരി ബാല്യകാലം രാഹുൽ എങ്ങനെയാവും കടന്നു വന്നിട്ടുണ്ടാവുക എന്ന് പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ്. സോണിയ ഗാന്ധിയും പ്രിയങ്കയും നൽകിയ കരുതലും ചേർത്തു നിർത്തലും ശീലിച്ചു തന്നെയാണ് രാഹുലിലെ വ്യക്തിത്വം രൂപീകൃതമായിട്ടുണ്ടാവുക. അതീവ സുരക്ഷയുള്ള ബാല്യം, കൗമാരം, പുറം രാജ്യത്തെ പഠിത്തം, എസ് പി ജിയുടെ മനം മടുപ്പിക്കുന്ന സുരക്ഷാവലയം, സ്വന്തം സ്വത്വം തന്നെ മറച്ചു വെച്ചുള്ള യൗവ്വന ജീവിതം ഒക്കെ രാഹുലിനെ വാർത്തെടുത്ത ഘടങ്ങളിൽ സുപ്രധാന സ്വാധീനം ചെലുത്തിയിട്ടുണ്ടാവും. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആണുങ്ങളുടെ ഗർജ്ജന സ്വരങ്ങളോട് ഒട്ടും ചേർന്നു നിൽക്കാത്ത വളരെ പതിഞ്ഞ താളത്തിലെ ശബ്ദം, ഓമനത്തം തുളുമ്പുന്ന മുഖം, വൈദേശീയത ഓർമ്മിപ്പിക്കുന്ന സ്കിൻ കളർ ഇതൊക്കെ തന്നെ രാഹുലിനെ അപമാനിക്കാൻ കാരണം തേടിയവർക്ക് കാര്യങ്ങൾ എളുപ്പമാക്കി നൽകി. ഹിന്ദുവിനെ രക്ഷിക്കാൻ ഉദയം ചെയ്തവനെന്ന മാസ്സ് ഹിസ്റ്റീരിയ ഇന്ത്യൻ ഹിന്ദുക്കളിൽ നിറച്ചു കൊടുത്ത 56 ഇഞ്ചിന്റെ കരുത്തനെന്നു വിളിച്ചു കൂവിയ നരേന്ദ്ര മോഡിക്കും, ബ്രണ്ണൻ കോളേജിലെ ഇടനാഴികളിൽ ആർ എസ് എസ് ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നൂണ്ടു പോയ പിണറായി വിജയനും സൃഷ്ടിച്ചു വെച്ച ആണുങ്ങളുടെ മസിൽ പവർ പൊളിറ്റിക്സിൽ രാഹുലിന്റെ സ്ഥാനം എന്തായിരിക്കും എന്നൊരു തോന്നൽ സമൂഹത്തിൽ നിർമ്മിച്ചെടുക്കുക എന്നതാണ് ഇരുകൂട്ടരുടെയും ബ്രയിൻ ഡെഡ് ഫാനരക്കൂട്ടങ്ങൾ ഇതുവരെ ചെയ്തു വന്നത്. മുൻ പറഞ്ഞതു പോലെ തന്നെ രാഹുൽ എപ്പോഴും വ്യത്യസ്തനായിരുന്നു. കോൺഗ്രസ് സ്ഥിരം ഭരിച്ചിരുന്ന കാലത്തൊക്കെ രാഹുൽ അന്തർമുഖനായിരുന്നു. അമേത്തിയിൽ നിന്നും ആദ്യം എംപിയായി ജയിച്ചു കയറുമ്പോൾ രാഹുലിന് കുഞ്ഞുങ്ങളുടെ മനസായിരുന്നിരിക്കണം. പതിവായി രാഷ്ട്രീയ വനവാസം ശീലമാക്കിയ രാഹുൽ. എങ്ങോട്ടെന്നില്ലാതെ ഒളിച്ചോടിയിരുന്ന രാഹുൽ. വ്യക്തി ജീവിതത്തിൽ ഒരു ശതമാനം കളങ്കം പോലും ഉണ്ടാക്കിയിട്ടില്ലാത്ത രാഹുൽ. ദു:സ്വഭാവങ്ങളോ സ്ത്രീകളുമായി ഏതെങ്കിലും തരത്തിലെ അടുപ്പങ്ങളോ ആഡംബര ജീവിതമോ യാതൊരു സ്വാധീനവും ഉണ്ടാക്കിയിട്ടില്ലാത്ത, അങ്ങനെയൊന്നും എതിരാളികൾക്ക് പോലും ആരോപിക്കാൻ കഴിയാത്ത ക്രിസ്റ്റൽ ക്ലിയർ ജീവിതമുള്ള രാഹുൽ മറ്റുള്ളവരിൽ നിന്നൊക്കെ പാടെ വ്യത്യസ്തമായ രീതികളുടെ ഉടമയായിരുന്നു. രാഹുൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ യാതൊരു മടിയും കാണിച്ചിട്ടില്ല. ക്രിമിനൽ കേസ് ഉള്ളവർക്കും പാർലമെന്റിലേക്ക് മത്സരിക്കാമെന്ന നിയമം ഓർഡിനൻസ് ആയി
യു പി എ കൊണ്ടുവന്നപ്പോൾ ആ അസംബന്ധ ഓർഡിനൻസ് കീറിയെറിയണമെന്ന് രോഷം കൊണ്ട രാഹുൽ. ഏതൊരു പ്രസംഗത്തിലും “വെൽക്കം മൈ ഡിയർ ഫ്രണ്ട്സ് ഫ്രം ദി പ്രസ്” എന്നൊരു സന്തോഷ വാചകത്തോടെ മുന്നിലെ ക്യാമറകളെ നോക്കി പുഞ്ചിരിക്കുന്ന രാഹുൽ. തന്റെ നേരെ നീട്ടിയ ഏതൊരു കയ്യിനെയും ചേർത്തു പിടിച്ച രാഹുൽ. തീരെ ലളിതമായ വസ്ത്രങ്ങൾ മാത്രം ശീലമാക്കിയ രാഹുൽ. ഉത്തരേന്ത്യൻ വെയിലുപൊള്ളുന്ന ഗ്രാമങ്ങളിൽ സ്ഥിരം സന്ദർശനം നടത്തുന്ന രാഹുൽ. എതിരാളികൾ എന്നെ അധിക്ഷേപിച്ചോട്ടെ, പകരം ഒറ്റ അക്ഷരം അവർക്കെതിരെ പറയാൻ ഞാൻ തയ്യാറല്ല എന്നു വിനയത്തോടെ പറയുന്ന രാഷ്ട്രീയ മാന്യത. ഊർജ്ജസ്വലതയോടെ ചോദ്യങ്ങളെ നേരിട്ട രാഹുൽ. രാജ്യത്തെ കൊള്ളയടിച്ചു കടന്നു കളഞ്ഞ കോർപ്പറേറ്റ് ഭീകരരെ ഏതിടത്തു വെച്ചും പേര് എടുത്തു പറഞ്ഞു തന്നെ അടയാളപ്പെടുത്തിയ രാഹുൽ. രാജ്യത്തിന്റെ പ്രധാനമന്ത്രി കള്ളനാണെന്ന് സധൈര്യം പ്രഖ്യാപിച്ച രാഹുൽ. ഇന്ത്യയെന്ന പലനിറങ്ങളെ എന്നും ചേർത്തു പിടിക്കുക തന്നെ ചെയ്യുമെന്ന് ദുബായിൽ ഇന്ത്യക്കാരെ അഭിവാദ്യം ചെയ്തു പറഞ്ഞ രാഹുൽ. ഗാന്ധിയെ കൊന്നത് ആർ എസ് എസ് ആണെന്ന് പറഞ്ഞതിന് കോടതി കയറേണ്ടി വന്ന രാഹുൽ. പ്രധാനമന്ത്രി രാജ്യത്തിന്റെ തെക്കൻ ഭാഗത്തെ ഒഴിവാക്കുന്നതും അകറ്റി നിർത്തുന്നതും തന്നെ വേദനിപ്പിച്ചുവെന്നും തെക്കേ ഇന്ത്യയും രാജ്യത്തിന്റെ ഭാഗമെന്ന് പ്രഖ്യാപിക്കാനാണ് താൻ വയനാട്ടിൽ മത്സരിക്കുന്നതെന്നും തുറന്ന മനസ്സോടെ പറഞ്ഞ രാഹുൽ. 2014 ലെ കോണ്ഗ്രസ്സിന്റെ വൻപരാജയമാണ് തന്നെ വീണ്ടു വിചാരത്തിനു പ്രേരിപ്പിച്ചതെന്ന് മടിയില്ലാതെ സമ്മതിച്ച രാഹുൽ. ബിജെപി ഇല്ലാത്ത ഇന്ത്യ സൃഷ്ടിക്കാനല്ല, ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ എതിരിട്ടു പരാജയപ്പെടുത്തി ജയിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ രാഹുൽ. അധികാരത്തിൽ കയറി പത്തു മണിക്കൂറിനുള്ളിൽ കാർഷിക കടം എഴുതി തള്ളുമെന്നു പറഞ്ഞത് തന്നെ നടപ്പിൽ വരുത്തിയ രാഹുൽ. വയനാട് തന്റെ അച്ഛനുറങ്ങുന്ന മണ്ണാണ്, ഞാൻ ഉപേക്ഷിച്ചു പോവില്ലെന്നു ഹൃദയത്തിൽ നിന്നും വിളിച്ചു പറഞ്ഞ രാഹുൽ. രാഹുൽ എന്നും എപ്പോഴും വ്യത്യസ്തനായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയക്കാരെക്കുറിച്ചും സമൂഹം ധരിച്ചു വച്ചിരുന്ന പരമ്പരാഗത വാർപ്പു മാതൃകകളും പൊതുബോധ നിർമിതികളും രാഹുൽ പൊളിച്ചടുക്കി. അപ്പോൾ പിന്നെ എതിരാളികൾ പണിപ്പെട്ട് ഒരു തോന്നലുണ്ടാക്കിയെടുത്തു. ഇതെന്തൊരു മനുഷ്യനാണ്. ഇങ്ങനെയൊക്കെ ഒരാൾക്ക് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ കഴിയുമോ. ഇവനൊരു പപ്പുവാണ്. ഇവനൊരു ആണാണോ. ഇങ്ങനെയും ആണുങ്ങളുണ്ടോ എന്നൊക്കെ ചോദ്യങ്ങൾ സൃഷ്ടിച്ചപ്പോൾ രാഹുൽ നിവർന്നു നിന്നു തന്നെ പറഞ്ഞു, എന്നെ പപ്പുവെന്നു വിളിച്ചോളൂ. പകരം ഞാൻ മോദിയെ ആലിംഗനം ചെയ്ത് സ്നേഹം പ്രകടിപ്പിക്കും. രാഹുൽ നിങ്ങളുടെ കൈൻഡ് ഓഫ് പൊലിറ്റീഷ്യൻ അല്ലടോ. അയാളെ വിട്ടേക്ക്. അയാൾ സ്നേഹം വിതറുന്ന പുഞ്ചിരിയോടെ ഇവിടെ പോരാടട്ടെ. പോരാടി വിജയിക്കട്ടെ…
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
ആലപ്പുഴ ജില്ലയില്‍ ഇന്ന് പൊതുഅവധി
-
News3 days ago
ഗസ്സയില്‍ കഴിഞ്ഞ ദിവസം പട്ടിണിമൂലം 15 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
india3 days ago
അഞ്ച് വര്‍ഷത്തിനു ശേഷം ചൈനീസ് പൗരന്മാര്ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍