കേന്ദ്ര സാമൂഹിക നീതി വകുപ്പ് ഓഫീസില്‍ തീപ്പിടുത്തം; തീപ്പടര്‍ന്നത് ഡല്‍ഹിയിലെ ദീന്‍ ദയാല്‍ അന്ത്യോദയ ഭവനില്‍


ഡല്‍ഹിയിലെ സാമൂഹിക നീതി വകുപ്പിന്റെ കീഴിലെ മന്ത്രാലയമായ സിജിഒ കോംപ്ലക്‌സ് കെട്ടിടത്തില്‍ തീപിടുത്തം. പണ്ഡിറ്റ് ദീന്‍ ദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയിലാണ് തീ പടര്‍ന്നത്. ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. 24 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തുണ്ടെന്നാണ് വിവരം.

ഡല്‍ഹിയിലെ ലോധി റോഡില്‍ സ്ഥിതി ചെയ്യുന്ന 11 നില സിജിഒ കോംപ്ലക്‌സിലാണ് തീപ്പടര്‍ന്നത്. മിക്ക കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ എത്തുന്നതിന് മുമ്പ് തീപിടുത്തമുണ്ടായതിനാല്‍ ആളപായമില്ല എന്നാണ് വിവരം.