Connect with us

More

ഫ്രാങ്കോ മുളക്കലിനെതിരായ കേസിന്റെ നടത്തിപ്പിന് പ്രത്യേക കോടതി വേണമെന്ന് കന്യാസ്ത്രീകള്‍

Published

on

 

കൊച്ചി:കന്യാസത്രീയെ ലൈംഗീകമായി പീഡിപ്പെച്ചന്ന സംഭവത്തില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരായ കേസിന്റെ ഫലപ്രദമായ നടത്തിപ്പിനായി പ്രത്യേക കോടതിയും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിക്കണമെന്നാവശ്യപ്പെട്ട് സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.ബിഷപിനെതിരായ കേസിന്റെ അന്വേഷണവും തുടര്‍ന്നുള്ള കോടതി നടപടികളും ഏറ്റവും കാര്യക്ഷമമായും സമയബന്ധിതമായും നടത്തണം. കേസിലെ കന്യാസ്ത്രീക്കും അവരെ സഹായിക്കുന്നവര്‍ക്കുമെതിരെ ഒട്ടേറെ അസത്യപ്രചരണങ്ങളുമായി എംഎല്‍എ പി സി ജോര്‍ജ് അടക്കമുള്ള നിരവധി ഉന്നതസ്ഥാനീയര്‍ രംഗത്ത് വന്നിട്ടുണ്ട്. സഭയുമായി ബന്ധപ്പെട്ടവരും മറ്റുമായ സാക്ഷികളെ സ്വാധീനിക്കാന്‍ ഭീഷണിയടക്കമുള്ള എല്ലാവിധ ശ്രമങ്ങളും ഇവര്‍ നടത്തുന്നതായി മനസ്സിലാക്കുന്നു. അത്തരത്തില്‍ ബിഷപ്പ് ഫ്രാങ്കോ എന്ന പ്രതിക്കനുകൂലമായി കേസ് ദുര്‍ബലപ്പെടുത്തുവാന്‍ നടക്കുന്ന ശ്രമങ്ങളെ ആശങ്കയോടെയാണ് കാണുന്നത്. ഇത് തടയാന്‍ വേണ്ട നടപടികള്‍ പോലിസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാ.അഗസ്റ്റിന്‍ വട്ടോലി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. ജലന്ധര്‍ രൂപതയിലെ കുര്യാക്കോസ് കാട്ടുതറ എന്ന വൈദികന്‍് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടതായി അറിയുന്നു. ഈ വൈദികന്‍ ഇതിനു മുമ്പ് ജലന്ധര്‍ രൂപതയിലെ ഒരു ഇടവക വികാരിയും കന്യാസ്ത്രീ സമൂഹത്തിന്റെ റെക്ടറുമായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. പീഡനത്തിനിരയായ കന്യാസ്ത്രീക്ക് അനുകൂലമായി നിര്‍ണായകമായ സാക്ഷിമൊഴികള്‍ പോലിസിനു കൊടുക്കുകയും പരസ്യമായി മാധ്യമങ്ങളില്‍ രംഗത്തുവരികയും ചെയ്തിരുന്നു അതേത്തുടര്‍ന്ന് അദ്ദേഹത്തെ തരംതാഴ്ത്തി ഒരു റസിഡന്റ് പ്രീസ്റ്റ് മാത്രമാക്കി ജലന്ധര്‍ രൂപതയില്‍ താമസിപ്പിച്ചുവരികയായിരുന്നു. അദ്ദേഹത്തിന് ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹത്തിന്റെ കാര്‍ തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ആളുകളെവിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാരോട് പറഞ്ഞതായുമുള്ള വിവരം പുറത്തുവന്നിട്ടുണ്ട്്. ഈ സാഹചര്യത്തില്‍ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം സംബന്ധിച്ച് നിലനില്‍ക്കുന്ന സംശയങ്ങളും ദുരൂഹതകളും നീക്കുന്നതിനായി അദ്ദേഹത്തിന്റെ മൃതദേഹം പോലിസ് അകമ്പടിയോടെ കേരളത്തിലെത്തിക്കണമെന്നും ഇവിടെത്തന്നെ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നു അഭ്യര്‍ഥിക്കുന്നു ഒപ്പം ഇത്തരമൊരു അവസ്ഥ പീഡനത്തിനിരയായ കന്യാസ്ത്രീയുടേയും അവരോടൊപ്പം നിന്നവരുടേയും ജീവന് ഭീഷണിയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പീഡനത്തിനിരയായ കന്യാസ്ത്രീയുടെയും അവരോടൊപ്പം നിന്ന മറ്റു കന്യാസ്ത്രീകളുടേയും ബന്ധുക്കളുടേയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും കണ്‍വീനര്‍ ഫാ.അഗസ്റ്റിന്‍ വട്ടോലി കത്തില്‍ ആവശ്യപ്പെട്ടു

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending