Video Stories
മന്ത്രി ജലീലിന്റെ ബന്ധുനിയമനം; സര്ക്കാര് വിശദീകരണം നല്കണമെന്ന് ഹൈക്കോടതി

കൊച്ചി: മന്ത്രി കെ ടി ജലീലിനെതിരായ ഉയര്ന്ന ബന്ധു നിയമന പരാതിയില് സര്ക്കാര് വിശദീകരണം നല്കണമെന്ന് ഹൈക്കോടതി.
കെ.ടി. ജലീലിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.കെ. ഫിറോസ് നല്കിയ ഹര്ജിയിലാണ് നടപടി.
ഫിറോസിന്റെ പരാതിയില് സ്വീകരിച്ച നടപടി അറിയിക്കാന് വിജിലന്സിന് ഹൈക്കോടതി നിര്ദേശം നല്കി. പരാതിയില് എന്ത് നടപടി സ്വീകരിച്ചതെന്നും പരാതിയില് നടപടി അവസാനിപ്പിക്കാനുണ്ടായ സാഹചര്യം എന്താണെന്നും വിജിലന്സ് വ്യക്തമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.
ബന്ധുനിയമന ആരോപണത്തില് മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്സ് അന്വേഷണമില്ലെന്ന് സര്ക്കാര് നേരത്തെ നിലപാടെടുത്തിരുന്നു. പി കെ ഫിറോസിന്റെ പരാതിയില് തുടര്നടപടി ആവശ്യമില്ലെന്ന് വിജിലന്സ് തീരുമാനിക്കുകയും ഈ നിലപാട് സര്ക്കാര് അംഗീകരിക്കുകയുമായിരുന്നു. വിവരാവകാശപ്രകാരം നല്കിയ അപേക്ഷയിലാണ് സര്ക്കാര് ഇക്കാര്യങ്ങള് വ്യക്തമാക്കിയത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഇന്ന് കോടതി നടപടിയുണ്ടായിരിക്കുന്നത്. തുടര്ന്ന് കേസ് വേനലവധിക്കാലത്തിന് ശേഷം പരിഗണിക്കാനായി മാറ്റിവച്ചു.
അതേസമയം യോഗ്യതാ മാനദണ്ഡത്തില് ഭേദഗതി ചെയ്തപ്പോഴും നിയമനം നടത്തിയപ്പോഴും ആരെങ്കിലും നിയമപരമായി ചോദ്യം ചെയ്തിരുന്നോയെന്ന് ഫിറോസിനോട് കോടതി ആരാഞ്ഞു. അഴിമതി നിരോധന നിയമത്തിന്റെ പരിധിയില് വരുന്ന നടപടി ഉണ്ടായിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. നിയമിക്കപ്പെട്ടയാള് അനധികൃതമായി ആനുല്യങ്ങള് കൈപ്പറ്റിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
അഴിമതി നിരോധന നിയമ പ്രകാരം മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു യൂത്ത് ലീഗ് നേതാവിന്റെ ഹര്ജി. എന്ത് അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടന്ന് വെച്ചതെന്ന് സര്ക്കാര് വ്യക്തമാക്കണം. ഈ വിഷയത്തില് സര്ക്കാര് എന്തോ മറയ്ക്കാന് ശ്രമിക്കുകയാണ്. സര്ക്കാരിന്റെ ഭാഗമായ മന്ത്രിക്കെതിരെ അന്വേഷണം വേണ്ടന്ന് വെക്കുന്നത് സര്ക്കാര് തന്നെയാണ്. സര്ക്കാര് തീരുമാനത്തിനെതിരെ കോടതി വഴി നീങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ഫിറോസ് നേരത്തെ പറഞ്ഞിരുന്നു.
ജലീലിന്റെ ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് തലപ്പത്ത് നിയമനം നല്കിയത് ചട്ടങ്ങള് മറികടന്നാണെന്നായിരുന്നു ആരോപണം. ജലീലിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് രംഗത്തെത്തിയതോടെ മന്ത്രി പ്രതിക്കൂട്ടിലായി. ഇന്റര്വ്യൂവില് പങ്കെടുത്ത മൂന്ന് പേര്ക്കും യോഗ്യതയില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയും, ഇന്റര്വ്യൂവില് പങ്കെടുക്കാതിരുന്ന അദീബിന് നിയമനം നല്കിയെന്നതുമായിരുന്നു വിവാദം. ആരോപണത്തിന് പിന്നാലെ അദീബിന്റെ നിയമനം സര്ക്കാര് റദ്ദാക്കിയിരുന്നു.
ന്യൂന പക്ഷ ക്ഷേമ കോര്പ്പറേഷനിലെ ബന്ധു നിയമനത്തില് മന്ത്രി കെ.ടി ജലീലിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന് വിജിലന്സിനോട് നിര്ദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില് ഹര്ജി. യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.കെ ഫിറോസ് ആണ് അഡ്വ. പി. ഇ സജല് മുഖേന ഹര്ജി നല്കിയത്. നിയമങ്ങളും, ചട്ടങ്ങളും മറികടന്ന് മന്ത്രിയുടെ സഹോദര പുത്രന് കെ ടി അദീപിനെ ന്യൂന പക്ഷ ക്ഷേമ കേര്പ്പറേഷനില് ജനറല് മാനേജര് തസ്തികയില് നിയമിച്ചെന്നും, വിജിലന്സിനു പരാതി നല്കിയിട്ട് തുടരന്വേഷണം ആവശ്യമില്ലെന്ന് തീരുമാനിച്ച് പരാതി തീര്പ്പാക്കിയെന്നും ഹര്ജിയില് പറയുന്നു.
Video Stories
ട്രെയിന് അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്പാളത്തില് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്വേ സ്റ്റേഷനുകള്ക്കിടയില് പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്പാളത്തില് ഇരുമ്പ് ക്ലിപ്പുകള് നിരത്തി ട്രെയിന് അട്ടിമറിക്കാന് ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്വേ സ്റ്റേഷനുകള്ക്കിടയില് പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തിയത്.
മായന്നൂര് മേല്പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തിയത്. ആര്പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില് സ്കൂള് കെട്ടിടത്തിന്റെ മേല്ക്കൂര തകര്ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല് വന് അപകടം ഒഴിവായി.

ആലപ്പുഴ കാര്ത്തികപ്പള്ളിയില് ശക്തമായ മഴയില് കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്ക്കൂര തകര്ന്നു വീണു. അവധി ദിവസമായതിനാല് വന് അപകടം ഒഴിവായി. 50 വര്ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്ക്കൂരയാണ് തകര്ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല് മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്ഥികള് പറയുന്നു.
നിലവില് 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന് സാധിക്കുമെന്നാണ് അധികൃതരില് നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില് മാറ്റം; ഇന്ന് നാല് ജില്ലകളില് റെഡ് അലര്ട്ട്
തെക്കുകിഴക്കന് ഉത്തര്പ്രദേശിന് മുകളില് തീവ്രന്യൂന മര്ദം സ്ഥിതി ചെയ്യുന്നതിനാല് സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന് ഉത്തര്പ്രദേശിന് മുകളില് തീവ്രന്യൂന മര്ദം സ്ഥിതി ചെയ്യുന്നതിനാല് സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്ണാടക-ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനത്തിന് വിലക്കേര്പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരെ വേഗത്തില് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില് വീണ്ടും മാറ്റം. രാവിലെ കണ്ണൂര്, കാസര്കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്ട്ടിന്റെ പരിധിയില് വന്നു. ഈ ജില്ലകളില് അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില് 204.4 മില്ലീമീറ്ററില് കൂടുതല് മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളില് ഓറഞ്ച് അലര്ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില് യെല്ലോ അലര്ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് റെഡ് അലര്ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട് ജില്ലകളില് ഓറഞ്ച് അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില് യെല്ലോ അലര്ട്ടാണ്.
-
kerala3 days ago
മദ്യലഹരിയില് പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്ക്ക് പരിക്കേറ്റു
-
india2 days ago
കരിപ്പൂരില് നിന്ന് ദോഹയിലേക്ക് പറന്നുയര്ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്ക്കാര്
-
india2 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്
-
kerala3 days ago
ആലപ്പുഴ ജില്ലയില് ഇന്ന് പൊതുഅവധി
-
kerala3 days ago
മദ്യലഹരിയില് പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്ക്ക് പരിക്ക്
-
kerala3 days ago
മഴ മുന്നറിയിപ്പില് മാറ്റം; ഇന്ന് എട്ട് ജില്ലകളില് യെല്ലോ അലേര്ട്ട്
-
kerala3 days ago
പണം നല്കിയില്ല; കോഴിക്കോട് മധ്യവയസ്കനെ ലഹരിസംഘം ആക്രമിച്ചു