പൂനെയില്‍ കനത്ത മഴ; പന്ത്രണ്ട് പേര്‍ മരിച്ചു

പൂനെയില്‍ മഴയിലുണ്ടായ വിവിധ അപകടങ്ങളില്‍ ഇതുവരെ പന്ത്രണ്ട് പേര്‍ മരിച്ചു. മഴയ്ക്ക് താല്‍ക്കാലിക ശമനമായെങ്കിലും നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. മഴ നാശം വിതച്ച ബാരാമതി മേഖലയില്‍ നിന്ന് പതിനയ്യായിരക്കണക്കിന് ആളുകളെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി.

പൂനെയില്‍ അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ നസാറെ ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടുന്നതിനാല്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

SHARE