പ്രളയ ദുരിതാശ്വാസ സഹായം രണ്ടാഴ്ച്ചക്കുള്ളില്‍ നല്‍കണം; സര്‍ക്കാരിന് അന്ത്യശാസനവുമായി ഹൈക്കോടതി

കൊച്ചി: പ്രളയ ദുരിതാശ്വാസ സഹായം രണ്ടാഴ്ച്ചക്കുള്ളില്‍ നല്‍കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടി റിപ്പോര്‍ട്ട് 14 ദിവസത്തിനുള്ളില്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഇതുവരെ പ്രളയ ദുരിതാശ്വാസം ലഭിച്ചില്ലെന്നാരോപിച്ച് കിട്ടിയ ഹര്‍ജികളിലാണ് കോടതിയുടെ നടപടി. ഹൈക്കോടതിയുടെ ലീഗല്‍ അതോറിറ്റിക്കാണ് ഇത് സംബന്ധിച്ചുള്ള മേല്‍നോട്ട ചുമതല.

പഞ്ചായത്ത്‌റവന്യൂ വകുപ്പുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും കോടതി ഉത്തരവിട്ടു. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം ഉറപ്പാക്കണമെന്നും പ്രളയ സഹായത്തിനുള്ള അപ്പീല്‍ നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

SHARE