Connect with us

More

പ്രിയ വാര്യര്‍ക്ക് വി.ഐ.പി സീറ്റ്, ഐ.എം വിജയന്‍ സീറ്റ് തറയില്‍; ബ്ലാസ്‌റ്റേഴ്‌സ് നടപടിക്കെതിരെ പ്രതിഷേധവുമായി താരവും രംഗത്ത്

Published

on

കൊച്ചി: ഐ.എസ്.എല്ലില്‍ കൊച്ചിയിലെ അവസാന ഹോം മാച്ചില്‍ അധികൃതരില്‍ നിന്നും തനിക്കുണ്ടായ മോശംപെരുമാറ്റത്തില്‍ പ്രതിഷേധം അറിയിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഐ.എം വിജയന്‍ രംഗത്ത്. വി.ഐ.പി ഗാലറിയില്‍ അഡാര്‍ ലൗ ഫെയിം നടി പ്രിയ വാര്യരെ ഉള്‍പെടുത്തിയപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസമായ ഐ.എം വിജയന് ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ തറ ടിക്കറ്റ് നല്‍കിയന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന പ്രതിഷേധത്തെ ഏറ്റുപിടിച്ചാണ് വിജയന്‍ രംഗത്തെത്തിയത്.

ബ്ലാസ്‌റ്റേഴ്‌സ് നടപടിക്കെതിരെ നടപടിക്കെതിരെ ആരാധകന്‍ എഴുതിയ സോഷ്യല്‍മീഡിയ കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്താണ് ഐ.എം വിജയനും രംഗത്തെത്തിയിരിക്കുന്നത്.

ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം കാണാം


ഇന്ത്യൻ ഫുട്ബോൾ പുതിയ വസന്തം ഐ.എസ്.എൽ നെ പിന്തുണക്കാൻ…. കൊച്ചി സ്റ്റേഡിയത്തിലെ വി.വി.ഐ.പി ലോഞ്ചിൽ പല പ്രമുഖ വ്യക്തികളെയും കണ്ടപ്പോ എഴുതിയതാണ്….

തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പത്ത് പൈസക്ക് സോഡാ വിറ്റ് നടന്ന ഒരു പയ്യനുണ്ടായിരുന്നു. ആ പയ്യനാണ് പിൻക്കാലത്ത്് രാജ്യം അന്നു വരെകണ്ട ഏറ്റവും മികച്ച ഫുട്‍ബോളർ ആയി വളർന്നത് ഏറെ കാലം ഇന്ത്യൻ ഫുടബോളിൽ അയാളങ്ങനെ കത്തിജ്വലിച്ച് നിന്നു.

പേര് അയിനിവളപ്പിൽ മണി വിജയൻ… ഒന്നുകൂടി വെക്തമാക്കിയാൽ ഐ എം വിജയൻ….. ആ പേരിന് ഇന്ന് ഇന്ത്യൻ ഫുടബോളിൽ അത്ര പ്രൗഡി ഒന്നും അവകാശപ്പെടാനിലെങ്കിലും …പണ്ട് തൃശ്ശൂർ .. കോർപ്പറേഷൻ സ്റ്റേഡിയത്തെയും കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തെയും എല്ലാം പുളകം കൊള്ളിച്ച ഐ എം വിജയൻ എന്ന ഇന്ത്യൻ ഫുടബോളിന്റെ കറുത്ത മുത്തിന് പെന്നും വിലയായിരുന്നു.

ഇന്ത്യൻ ഫുടബോളിൽ അയാൾ നെയ്തെടുത്ത നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്.

2003 ൽ രാജ്യത്തിന് വേണ്ടിഅവസാനം കളിച്ച ആഫ്രേ ഏഷ്യ ഗെയിംസിൽ ഏറ്റവും കൂടുതൽ ഗോൾ നേടി ആ ട്ൂർണമെന്റിലെ ടോപ് സ്കോറ റാവു മ്പോൾ അയാൾക്ക് മുപ്പത്തിനാല് വയസ്സ് പിന്നിട്ടിരുന്നു. തെണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഭൂട്ടിയയും മായി ഒത്ത് സൃഷ്ടിച്ചത്് ഇന്ത്യൽ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കിങ്ങ് പാട്ണർഷിപ്പ് ..1999 സാഫ് ഗെയിംസിൽ ഭൂട്ടാന്റെ പ്രതിരോധം പിളർന്ന് ഗോൾനോടുമ്പോൾ കളി12 സെക്കന്റെ പിന്നിട്ടുണ്ടായിരുന്നെള്ളു. അന്ന് നേടിയത് ലോകറെക്കോർഡാണു … ഇന്റർനാഷണൽ ഫുഡ്ബോളിൽ ഏറ്റവും വേഗമേറിയ ഗോൾ. 1993, 1997, 1999, മൂന്ന് വട്ടം ഇന്ത്യൻ ഫുട്‍ബോളർ ആയ ആദ്യത്തെ കളിക്കാരനാണ് ഐഎം വിജയൻ….

ഇന്ത്യൻ ഫുടബോളിനെ അറിഞ്ഞ് തുടങ്ങിയ നാൾ മുതൽ ചെറിയ ടീമുകളൊട് പോലും പതറുന്നഒരു ഇന്ത്യൻ ടീമിനെ അല്ലാതെ കണ്ടിട്ടില്ല. എന്നാൽ 1993 നെഹുറു കപ്പ് ടൂർണമെന്റിൽ 1990 വേൾഡ് കപ്പിൽ അർജന്റീനയെ വരെ പഞ്ഞിക്കിട്ട കാമറൂണിനെ സാക്ഷാൽ റോജർ മില്ലയുടെ കാമറൂണിനെ സമനിലയിൽ തളച്ച അയാളുടെ ആ ലോങ്ങ് റെയിഞ്ച് ഗൊളിന് ഇന്ത്യൻ ഫുടബോളിന്റെ ചരിത്രത്തിൽ എവടെ ആണ് സ്ഥാനം? ആ ഗോൾ ഇന്ത്യൻ ഫുടബോളിനു നൽകിയ ഊർജം ചില്ലറയായിരിക്കില്ല.ആ ലോങ്ങ്റേയിഞ്ച് ചെന്ന് പതിച്ചത് കാമറുണിന്റെ വലയിൽ മാത്രമായിരിക്കില്ല. കളി കണ്ടിരുന്ന ഒരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും കൂടി ആയിരിക്കും.
ഇന്ന് ഇന്ത്യൻ ഫുടബോളിന്റെ പിന്നിലൊട്ട് ഒന്ന് സഞ്ചരിക്കുമ്പോൾ വിജയൻ കാലഘട്ടം മിന്നിതിളങ്ങി അങ്ങനെ നിൽക്കുന്നതും ഇത് കൊണ്ടൊക്കെ ആയിരിക്കും

ആ പ്രതിഭയെയാണ് കഴിഞ്ഞ ഐ എസ് എൽ ഫൈനലിന് നൂറു രൂപയുടെ ഒരു “തറ ” ടിക്കറ്റ് കൊട്ത്ത്ബ്ലാസ്റ്റേഴ്സ് മാനേജ്‌മന്റ്‌ അഭമാനിച്ച് വിട്ടത്.
ആ കാലുകളെ അറയാൻ പോന്ന വിവരം ഒന്നും അവർക്ക് ഇല്ലായിരിക്കണം… അലെങ്കിൽ ഹൃദയം കൊണ്ട് കളി കാണാൻ വന്ന പതിനായിരക്കണക്കിത് കളി പ്രേമികളെ കച്ചവടക്കണ്ണുകളൊടെ മാത്ര കണ്ടപ്പോൾ… ആ കുഴി വീണ മുഖവും കറുത്ത ശരീരവും ഒന്നും തങ്ങളെ മൊഞ്ചിന് ചേരുലാന്ന്‌ അവർക്ക് തോന്നിക്കാണും….

സി വി പപ്പച്ചനും വി പി സത്യനും ഒപ്പം കേരളാ പേലിസിനെയും കേരളാ ഫുടബോളിനെയും ഇന്ത്യൻ ഫുടബോളിന്റെ നെറുകയിൽ എത്തിച്ച കഥകൾ ഒന്നും നമ്മുക്കും അവർക്കും അറിയിലെങ്കിലും… കൊൽക്കത്ത മഹാനഗരത്തിലെ ആയിരക്കണക്കിന് കളി പ്രേമികളെ സാൽട്ട് ലേക്കിലെക്ക് ആവാഹിച്ച ആ കാലുകളെ കൊൽക്കത്ത മഹാരാജാവിന് (ഗാഗുലിക്ക്) അറിയാമായിരിക്കണം .. അലെങ്കിൽ ആരെങ്കിലും പറഞ്ഞ് കൊടുത്തിരിക്കണം.അത് കൊണ്ടാണല്ലൊ 120 മിനിറ്റും അത്ലത്തിക്കൊ ഡി കൊൽക്കത്തയുടെ വി ഐ പി ബൊക്സിലിരുന്ന് അയാൾ കളിക്കണ്ടത്.

ബൈജുങ്ങ് ഭൂട്ടിയ പറഞ്ഞപ്പൊലെ അയാൾ ഇന്ത്യ യിൽ ജനിക്കണ്ട ഒരു ഫുട്ബോൾ പ്രതിഭ ആയിരുന്നില്ല. ആയിരുന്നെങ്കിൽ രാജ്യം കണ്ട എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇന്ത്യൻ ഫുടബോളിന്റെ പിന്നാപ്പുറങ്ങളിൽ ഇങ്ങനെ അലഞ്ഞ് തിരിഞ്ഞ് നടക്കണ്ട ഗതികേട് വരൂലായിരുന്നല്ലൊ?
ആ പ്രതിഭയെ ചൂഷണം ചെയ്യാൻ പോന്ന കച്ചവട തന്ത്രങ്ങൾ ഒന്നും കേരളാ ബ്ലാസ്റ്റേഴ്‌സ്ന് പോലും ആവിഷ്ക്കരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു.. അതു കൊണ്ട്ണല്ലൊ ടീമിന്റെ ബ്രാന്റ് അംബാസിഡറായി ഇപ്പഴും നിവിൻ പോളി മാർ നിലനിൽക്കുന്നത്.. കേരളത്തിലെ ഫുട്ബോൾ ബ്രാന്റ് ആവാൻ നിവിൻ പോളിനെക്കാളും എന്തുകൊണ്ടും യോഗ്യൻ ഐ എം വിജയൻ തന്നെയാണ് (പോളി ഫാൻസ് സാദരം ശമിക്കുക) എന്നിട്ടും അയാളെ അവഗണിക്കുന്നു.

അവഗണിക്കുകയും മാറി നിർത്തുകയും ചെയേണ്ട ആളല്ല വിജയൻ.സച്ചിനും ഗാഗുലിക്കും ഒപ്പം ബഹുമാനിക്കേണ്ട മുൻ ഇന്ത്യൻ ക്യാപ്റ്റനാണ്

ഇന്ത്യ മഹാരാജ്യത്ത് വളർന്ന് വരുന്ന ഫുട്ബോൾ പ്രതിഭകൾക്ക് കഠിനാധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും കഥകൾ പറഞ്ഞത് കൊടുക്കാൻ ലയണൽ മെസ്സി യുടെയും ക്രിസ്റ്റിയാനൊ റൊണാൽഡോ മാരുടെയും പ്രോഫൈൽ ചികയണ്ട കാര്യമില്ല. തൃശൂർ മുൻസിപ്പാലിറ്റിയിൽ പാട്ട പെറുക്കി നടന്ന ഒരു അമ്മയുടെ മകൻ ഇന്ത്യൻ ഫുട്ബോൾ കീഴടക്കിയ കഥക്കും പറയാനുള്ളത് ഇതേ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും കഥ തന്നെയാണ് . ഇന്ത്യയിൽഅയാൾ കളിച്ചതും ഫുട്ബോൾ തന്നെ യാണ്.. നല്ല പത്തരമാറ്റ് മൂല്യമുള്ള ഫുട്ബോൾ …

#Kerala_Blasters_12th_Player
#ThankYou #Mohammed_Khasim_Bin_Asainar

crime

കൊല്ലത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച 25കാരന്‍ അറസ്റ്റില്‍

വനിതാ ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയ ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

Published

on

കൊല്ലം: പത്തനാപുരത്ത് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കാരംമൂട് സ്വദേശി സല്‍ദാൻ(25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.45-നായിരുന്നു സംഭവം.

വനിതാ ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയ ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടർ ഇയാളിൽ നിന്ന് ഓടി രക്ഷപ്പെടുകയും നാട്ടുകാരെ വിളിച്ച് കൂട്ടുകയുമായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

തോട്ടിൽ നിന്ന് കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; മലപ്പുറത്ത് 18കാരന് ദാരുണാന്ത്യം

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം

Published

on

സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. മലപ്പുറം വേങ്ങരയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 18കാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂത്താണ് മരിച്ചത്. വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്നിരുന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Continue Reading

More

ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്

Published

on

ഹജ്ജിന് പോകുന്ന മുതിർന്ന തീർത്ഥാടകരുടെ കൂട്ടാളികൾക്ക് പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിച്ചു. 2026 ലെ ഹജ്ജിനായി മുൻ മാർഗ്ഗനിർദ്ദേശങ്ങൾ ഭാഗികമായി പരിഷ്കരിച്ചുകൊണ്ടാണ് പുതയ സർക്കുലർ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയത്. പുതിയ നിർദ്ദേശം പ്രകാരം 65 വയസും അതിൽ കൂടുതലുമുള്ള തീർത്ഥാടകരുടെ കൂട്ടാളികൾക്കുള്ള പ്രായപരിധിയിൽ ഇളവ് വരുത്തിയിട്ടുണ്ട്. 60 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രത്യേക വ്യവസ്ഥകളിൽ മുതിർന്ന തീർത്ഥാടകരോടൊപ്പം പോകാമെന്ന് പുതിയ സർക്കുലറിൽ പറയുന്നു.
ജൂലൈ 25-ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാനവാസ് സി ആണ് പുതിയ സർക്കുലർ പുറപ്പെടുവിച്ചത്. സഹായം ആവശ്യമുള്ള പ്രായമായ അപേക്ഷകരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. മുതിർന്ന തീർത്ഥാടകന്റെ ജീവിതപങ്കാളിയോ സഹോദരനോ ആണെങ്കിൽ 60 നും 65 നും ഇടയിൽ പ്രായമുള്ള ഒരു കൂട്ടാളിയെ അനുവദിക്കാമെന്ന് സർക്കുലറിൽ പറയുന്നു. എന്നിരുന്നാലും സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും സഹയാത്രികനെ അനുവദിക്കുക. അതേ സമയം 18 നും 60 നും ഇടയിൽ പ്രായമുള്ള തീർത്ഥാടകർ മുൻ യോഗ്യതാ നിയമം പാലിക്കുന്നത് തുടരണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
2026 ലെ എല്ലാ ഹജ്ജ് അപേക്ഷകളിലും പ്രായം കണക്കാക്കുന്നതിനുള്ള കട്ട്-ഓഫ് തീയതിയായി കമ്മിറ്റി 2025 ജൂലൈ 7 ആണ് നിശ്ചയിച്ചിരിക്കുന്നത്. തീർത്ഥാടകർക്കും അവരുടെ കുടുംബങ്ങൾക്കും സമയബന്ധിതമായി വിവരങ്ങൾ ലഭ്യമാക്കണമെന്ന് ഹജ്ജ് കമ്മിറ്റി എല്ലാ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റികളോടും ആവശ്യപ്പെട്ടു. നേരത്തെ സഹയാത്രികർക്കുള്ള കർശനമായ പ്രായപരിധി മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന ആയിരക്കണക്കിന് പ്രായമായ ഹജ്ജ് അപേക്ഷകർക്ക് ഈ നീക്കം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
Continue Reading

Trending