സി.ബി.ഐ അന്വേഷണത്തെ സി.പി.എം ഭയക്കുന്നു:സുധാകരന്‍

കണ്ണൂര്‍: അന്വേഷണം സി.പി.എം നേതൃത്വത്തിലേക്കും എത്തുമെന്ന ഭയമുള്ളതിനാലാണ് സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തതെന്ന് കെ.സുധാകരന്‍. ജില്ലാ നേതൃത്വത്തിന് കൊലപാതകത്തില്‍ പങ്കുള്ളതായി മുഖ്യമന്ത്രിക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു. ശുഹൈബ് വധകേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍. സി.ബി.ഐ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

SHARE