കരുണാനിധി അനുസ്മരണ പരിപാടിയില്‍ നിതിന്‍ ഗഡ്കരി പങ്കെടുക്കും

 

ചെന്നൈ: ആഗസ്റ്റ് 30ന് ചെന്നൈയില്‍ നടക്കുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ അനുസ്മരണ പരിപാടിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ബി.ജെ.പി.യെ പ്രതിനിധീകരിക്കും. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നു. മറ്റു തിരക്കുകള്‍ കാരണം അമിത് ഷാ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്.
ആഗസ്റ്റ് 20ന് ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ അടല്‍ ബിഹാരി വാജ്‌പേയിക്കായി നടത്തിയ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍
ഡിഎംകെ രാജ്യസഭ എം.പി. ആര്‍ എസ് ഭാരതി പങ്കെടുത്തിരുന്നു. ഡിഎംകെ നേതാക്കളായ എംകെ സ്റ്റാലിനും കനിമൊഴിയും വാജ്‌പേയിക്ക്് പ്രമാണമര്‍പ്പിക്കാനെത്തിയിരുന്നു.

SHARE