Culture
പ്രളയമേ കയ്യടിക്കുക; റാബിയയുടെ കല്യാണം നാളത്തന്നെ നടക്കും

കെ.എസ്. മുസ്തഫ
മേപ്പാടി: വീടും വിവാഹവസ്ത്രങ്ങളും മുക്കിക്കളഞ്ഞ് പ്രളയം താണ്ഡവമായിടിയെങ്കിലും റാബിയയുടെ വിവാഹം മുടക്കാന്‍ മാത്രം അതിന് ശക്തിയുണ്ടായില്ല. സഹൃദയര്‍ നീട്ടിനല്‍കിയ കൈപിടിച്ച് അവള്‍ നാളെ പുതുമണവാട്ടിയാവും. മൈലാഞ്ചിദിനങ്ങളുടെ സ്വപ്‌നലോകത്ത് നിന്നും ഒറ്റരാത്രികൊണ്ട് ഒറ്റപ്പെടലിന്റെ ആഴത്തിലാണ്ട ചൂരല്‍മലയിലെ തോട്ടം തൊഴിലാളി ജുമൈലത്തിന്റെ മകളാണ് നാളെ മുഴുവന്‍ പ്രതിസന്ധികളെയും അതിജയിച്ച് വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നത്. റാബിയക്കായി അഞ്ചുപവന്‍ സ്വര്‍ണ്ണാഭരണങ്ങളും വിവാഹവസ്ത്രങ്ങളും സമ്മാനിച്ച് ദുബൈ കെ.എം.സി.സി ഭാരവാഹികള്‍ വിവാഹാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ആഗസ്ത് ഏഴിനാണ് റാബിയയുടെ വീട് വെള്ളത്തില്‍ മുങ്ങിയത്. 12 വര്‍ഷം മുമ്പ് പഞ്ചായത്ത് നല്‍കിയ പണി തീരാത്ത വീട്ടില്‍ നിന്ന് ഉടുത്തിരുന്ന വസ്ത്രം മാത്രമെടുത്ത് നാട്ടുകാര്‍ വലിച്ചെറിഞ്ഞ് കൊടുത്ത കയറില്‍ തൂങ്ങിയാണ് റാബിയയും ഉമ്മയും രക്ഷപ്പെട്ടത്. പെരുംമഴയില്‍ വീടും വിവാഹവസ്ത്രങ്ങളടക്കം സകലതും വെള്ളത്തില്‍ മുങ്ങി. മണ്ണിടിഞ്ഞ് വഴിയാകെ തകര്‍ന്ന പുത്തുമലയില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ജുമൈലത്തും റാബിയയും മേപ്പാടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്.
സമുനസ്സുകളുടെ സഹായത്തോടെ ആഗസ്ത് നാലിന് നികാഹ് കഴിഞ്ഞിരുന്ന റാബിയയുടെ വിവാഹചടങ്ങുകള്‍ 18ലേക്ക് നിശ്ചയിച്ചിരുന്നു. ആയുസ്സിന്റെ മുഴുവന്‍ സമ്പാദ്യങ്ങളും മഴെയെടുത്ത കുടുംബത്തിന് വിവാഹം മാറ്റിവെക്കേണ്ടിവരുമെന്ന ആധി നോവായി വിങ്ങി. ക്യാമ്പില്‍ നിന്ന് വിവരമറിഞ്ഞ് നാട്ടുകാരും മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരും വിവാഹം കേമമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവരങ്ങളറിഞ്ഞ ദുബൈ കെ.എം.സി.സി ഭാരവാഹികള്‍ സ്വര്‍ണ്ണാഭരണവും വിവാഹവസ്ത്രങ്ങളും നല്‍കാമെന്നറിയിക്കുകയായിരുന്നു.
ഇന്നലെ മേപ്പാടി ക്യാമ്പില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മാതാവിന് സ്വര്‍ണ്ണാഭരണങ്ങള്‍ കൈമാറുകയും ചെയ്തു. ക്യാമ്പില്‍ ഇന്ന് മൈലാഞ്ചികല്യാണവും നാളെ ആഘോഷമായി വിവാഹവും നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ മഴയൊഴിഞ്ഞതിനെത്തുടര്‍ന്ന് ക്യാമ്പ് ഇന്ന് പൂട്ടാന്‍ തീരുമാനിച്ചതോടെ മറ്റൊരിടത്ത് വിവാഹചടങ്ങുകള്‍ നടത്തുമെന്ന് ക്യാമ്പില്‍ ആദ്യാവസാനം സന്നദ്ധസേവനത്തിന് നേതൃത്വം നല്‍കുന്ന അലി ഫഌര്‍ അറിയിച്ചു. നാളെ വിവാഹസ്വപ്‌നത്തിലേക്ക് റാബിയ കാലെടുത്തുവെക്കുമ്പോള്‍ ജയിക്കുന്നത് നന്മ വറ്റാത്ത നല്ല മനുഷ്യരാണ്. തോല്‍ക്കുന്നത് കലിതുള്ളിയെത്തിയ പ്രളയവും.

Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
കമ്പി മുറിക്കുന്ന ശബ്ദം കേൾക്കാതിരിക്കാൻ മഴയുള്ള സമയം തെരഞ്ഞെടുത്തു:ഗോവിന്ദച്ചാമിയുടെ തെളിവെടുപ്പ് പൂർത്തിയായി
-
india3 days ago
ബീഹാർ വോട്ടർപട്ടിക പുതുക്കൽ; സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത് മുസ്ലിം ലീഗ്
-
kerala3 days ago
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല
-
kerala3 days ago
ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
-
kerala3 days ago
അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ് പത്താം പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു
-
kerala2 days ago
മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു
-
kerala2 days ago
പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; യൂട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍