Video Stories
മോദി സര്‍ക്കാര്‍ രാജ്യത്തെ ജനാധിപത്യം താമസിയാതെ കുഴിച്ചുമൂടും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് സന്ദര്‍ശനാനുമാതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നിലപാട് ഏകാധിപത്യപരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇങ്ങനെ പോയാല്‍ രാജ്യത്ത് താമസിയാതെ ജനാധിപത്യം കുഴിച്ചു മൂടുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ സമയം ആവശ്യപ്പെട്ടത്. ഇതിനോടുള്ള പ്രധാനമന്ത്രിയുടെ സമീപനം വളരെ നിര്‍ഭാഗ്യകരമാണ്.
ജനാധിപത്യ ശൈലിയില്‍ നിന്നും മാറിയാണ് മോദിയുടെ യാത്രയെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നം പറയാന്‍ ചെല്ലുമ്പോള്‍ അതിനെ മാന്യമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ അധികാരികള്‍ക്ക് കഴിയണം. ഒരു ദിവസം സൗകര്യമില്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റുക എന്നത് ന്യായമാണ്. എന്നാല്‍ തന്നെ കാണേണ്ടതില്ലെന്നും ധനകാര്യ മന്ത്രിയെ കണ്ടാല്‍ മതിയെന്നുമാണ് പ്രധാനമന്ത്രിയുടെ മറുപടി. കേരള നിയമസഭയുടെ വികാരം ഉള്‍ക്കൊള്ളാന്‍ പോലും പ്രധാനമന്ത്രി തയാറല്ല. മൂന്നു കോടിജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേരളത്തോട് കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവാണിത്.
സംസ്ഥാനങ്ങളെ അംഗീകരിക്കുന്ന മര്യാദ കേന്ദ്ര ഭരണാധികാരികളെല്ലാം പാലിച്ചിരുന്നു. രാജ്യത്ത് പല പ്രധാനമന്ത്രിമാരും മാറി മാറി വന്നു. എന്നാല്‍ ജനങ്ങളുടെ വികാരം പറയാന്‍ ചൊല്ലുന്നവര്‍ക്ക് ഒരു മിനുട്ട് കൊടുക്കാത്ത പ്രധാനമന്ത്രി രാജ്യത്ത് ആദ്യമാണ്. പാര്‍ലമെന്റില്‍ ഒരു വാക്കുപോലും മിണ്ടാത്ത പ്രധാനമന്ത്രിയില്‍ നിന്നും ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കാന്‍ വയ്യ. ഇന്നലെ നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ അവിടെയുള്ള ഏക ബി.ജെ.പി അംഗം പോലും പറഞ്ഞത് കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താനാണ്. സംസ്ഥാനത്ത് എല്ലാ പ്രതിപക്ഷ കക്ഷികളും ഒത്ത് ചേര്‍ന്നുള്ള പ്രതിഷേധമാണ് ഇനികാണാനിരിക്കുന്നത്. ഇത് ഒരു വലിയ മുന്നേറ്റമായി വളര്‍ന്ന് വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സഹകരണ മേഖലയുടെ തകര്‍ച്ച ഭയന്ന് കേരളത്തില്‍ അത്മഹത്യ വരെ തുടങ്ങി കഴിഞ്ഞു. ഇതെല്ലാം പ്രധാനമന്ത്രിയെ ബോധിപ്പിക്കുകയെന്നത് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. സാധാരണക്കാര്‍ മാത്രം ആശ്രയിക്കുന്ന മേഖലയാണ് സഹകരണ പ്രസ്ഥാനം. ഇത് തകര്‍ന്നാല്‍ തകരുന്നത് പാവപ്പെട്ട ജനങ്ങളാണ്. ഒട്ടേറെ പ്രശ്‌നങ്ങളാണ് ഈ മേഖല നിലവില്‍ നേരിടുന്നത്. ഈ പ്രശ്‌നങ്ങള്‍ പറഞ്ഞാലേ മനസ്സിലാവൂ. അതിന് വൈകാതെ അവസരം നല്‍കണം അല്ലാതെ പഴയകാലത്തെ രാജാക്കന്‍മാരെ പോലെ പെരുമാറരുത് .
കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു പ്രശ്്‌നവുമില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ജനങ്ങളെല്ലാം ക്യൂവിലാണ്.
ഇതൊന്നും ഒരു പ്രശ്‌നമായി ഇവിടുത്തെ ബി.ജെ.പി നേതാക്കന്‍മാര്‍ക്ക് തോന്നുന്നില്ലായിരിക്കാം. അധികാരം കൊണ്ട് മതിമറന്നാണ് ഇതെല്ലാം പറയുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം രൂക്ഷമാണ്. ഒട്ടകപ്പക്ഷിയെ പോലെ കണ്ണടച്ചിട്ട് കാര്യമില്ല. ഇതിന്റെ തിരിച്ചടി ബി.ജെ.പിക്ക് കിട്ടി തുടങ്ങുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Video Stories
അസമിലെ കുടിയൊഴിപ്പിക്കല്‍; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനം; സമദാനി
ന്യൂനപക്ഷ വേട്ടക്കെതിരെ പാര്‍ലമെന്റില്‍ സമദാനിയുടെ ശക്തമായ ഇടപെടല്‍

Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
india2 days ago
സംഘപരിവാറിന് ഇരട്ടത്താപ്പ്, ഇവിടെ കന്യാമറിയത്തിന് സ്വര്‍ണം ചാര്‍ത്തും വടക്കേ ഇന്ത്യയില്‍ ആ രൂപങ്ങള്‍ തകര്‍ക്കും: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
-
kerala3 days ago
വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
india2 days ago
‘ബിജെപി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നു’ ; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി