മീശ’ക്ക് എതിരായ ഹര്‍ജി തള്ളി

 

എസ് ഹരീഷ് എഴുതിയ മലയാളം നോവല്‍ മീശ പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കണം എന്ന് അവശ്യപെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്.

പുസ്തകത്തിന്റെ ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടത്. എഴുത്തുകാരന്റെ ഭാവനയെയും സൃഷ്ടി വൈഭവത്തെയും ബഹുമാനിക്കണമെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു. ഡല്‍ഹി മലയാളി രാധാകൃഷ്ണന്‍ വരേണിക്കല്‍ ആണ് മീശക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

SHARE