News
ആവേശത്തരംഗം; രാഹുലും പ്രിയങ്കയും കോഴിക്കോട്ടെത്തി

കോഴിക്കോട്: കേരളത്തെ പ്രകമ്പനം കൊള്ളിച്ച് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയും എ.ഐ.സി.സി ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കരിപ്പൂരിലെത്തി. തിങ്ങി നിറഞ്ഞ ആള്ക്കൂട്ടത്തിനിടയിലൂടെ കനത്ത സുരക്ഷാ വലയത്തിലാണ് കരിപ്പൂര് എയര്പോര്ട്ടിന് പുറത്തെത്തിച്ചത്. വയനാട് മണ്ഡലത്തില് യു.ഡി.എഫ് സ്ഥാനാര്ഥിയായി മത്സരിക്കുന്ന രാഹുല് ഗാന്ധി നാമനിര്ദേശ പത്രിക നല്കാനും പ്രചാരണ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കാനുമാണ് കേരളത്തിലെത്തിയത്. രാഹുലിന്റെയും പ്രിയങ്കയുടെയും വരവ് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കോഴിക്കോട്ടും വയനാട്ടിലും ഏര്പ്പെടുത്തിയിരിക്കുന്നത്.
അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില് പങ്കെടുത്ത ശേഷമാണ് രാഹുല് കോഴിക്കോട്ടെത്തിയത്. ഇന്നു രാത്രി ഇരുവരും കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിലാണ് വിശ്രമിക്കുക. എസ്.പി.ജിക്കാണ് ഗസ്റ്റ് ഹൗസിന്റെ നിയന്ത്രണ ചുമതല.
നേരത്തെ റോഡ് മാര്ഗം വയനാട്ടിലെത്തിക്കാനാണ് കോണ്ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല് ചുരം കയറി പോകുന്ന റോഡില് രാഹുലിന് വേണ്ട വിധത്തില് സുരക്ഷയൊരുക്കുന്നത് പ്രായോഗികമല്ലെന്ന് മനസ്സിലാക്കുകയായിരുന്നു. ഇതേതുടര്ന്ന് യാത്രാമാര്ഗം ഹെലികോപ്ടറിലാക്കുകയായിരുന്നു.
രാവിലെ പതിനൊന്നിന് കല്പറ്റയിലെ എ.കെ.എം.ജെ ഹൈസ്കൂള് ഗ്രൗണ്ടിലായിരിക്കും ഹെലികോപ്ടര് ഇറക്കുക. ഇതിനു വേണ്ടിയുള്ള അവസാനവട്ട ഒരുക്കത്തിലാണ് ജില്ലാഭരണകൂടം. ഹെലികോപ്ടറില് നിന്ന് ഇറങ്ങിയതിനെ തുടര്ന്ന് രണ്ടര കിലോമീറ്റര് അപ്പുറത്തുള്ള കലക്ടറേറ്റിലേക്ക് റോഡ് മാര്ഗം എത്തും. നാമനിര്ദേശ പത്രിക സമര്പ്പിക്കാനുള്ള രാഹുലിന്റെ യാത്ര റോഡ് ഷോ രൂപത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.
kerala
കോഴിക്കോട് കടലുണ്ടി റെയില്വേ ഗേറ്റിന് സമീപം യുവതി ട്രെയിന് തട്ടി മരിച്ചു
റെയില് പാത മുറിച്ചുകടക്കുമ്പോള് ട്രെയിന് ഇടിക്കുകയായിരുന്നു.

കോഴിക്കോട് കടലുണ്ടി റെയില്വേ ഗേറ്റിന് സമീപം യുവതി ട്രെയിന് തട്ടി മരിച്ചു. കോട്ടക്കടവ് വള്ളിക്കുന്ന് സ്വദേശിനി സൂര്യ (21) ആണ് അപകടത്തില് മരിച്ചത്. റെയില് പാത മുറിച്ചുകടക്കുമ്പോള് ട്രെയിന് ഇടിക്കുകയായിരുന്നു. ചെന്നൈ മെയ്ലാണ് ഇടിച്ചത്.
kerala
കനത്ത മഴ; വയനാട് തവിഞ്ഞാല് തലപ്പുഴ പുഴയില് മലവെള്ളപ്പാച്ചില്
മക്കിമലയില് കാട്ടില് മണ്ണിടിച്ചില് ഉണ്ടായതായി സംശയം

വയനാട്ടില് ശക്തമായ മഴയും കാറ്റും തുടരുന്നു. ഇന്ന് വൈകിട്ട് തവിഞ്ഞാല് തലപ്പുഴ പുഴയില് മലവെള്ളപ്പാച്ചില് ഉണ്ടായി. പുഴയുടെ തീരത്ത് ഉള്ളവരെ മാറ്റിപ്പാര്പ്പിക്കും.
മാനന്തവാടി പഞ്ചാരക്കൊല്ലി ഒമ്പതാം ബ്ലോക്കില് നിന്നും കുടുംബങ്ങളെ പിലാക്കാവ് സ്ക്കൂളിലേക്ക് മാറ്റും. റവന്യൂ വകുപ്പ് അധികൃതര് സ്ഥലത്തെത്തിയിട്ടുണ്ട്. മക്കിമലയില് കാട്ടില് മണ്ണിടിച്ചില് ഉണ്ടായതായി സംശയം

ശക്തമായ മഴയെ തുടര്ന്ന് കോഴിക്കോട് കക്കയം ഡാം തുറന്നേക്കും. ഡാമില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് പരമാവധിയില് എത്തിയാല് രണ്ട് ഷട്ടറുകള് തുറക്കും. കുറ്റിയാടി പുഴയുടെ തീരത്തുള്ളവര്ക്ക് ജാഗ്രത നിര്ദേശം നല്കി.
-
india2 days ago
ഇന്ത്യയില് നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന് റൈറ്റ്സ് വാച്ച് റിപ്പോര്ട്ട്
-
india3 days ago
‘മതവികാരം വ്രണപ്പെടും’; കര്ണാടകയില് സര്ക്കാര് സ്കൂളില് മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്
-
kerala16 hours ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
kerala3 days ago
ഉപരാഷ്ട്രപതിയുടെ രാജി ഉയര്ത്തുന്ന പ്രശ്നങ്ങള്
-
india3 days ago
സ്കൂളുകളില് ഓഡിയോ വിഷ്വല് റെക്കോര്ഡിംഗ് സിസിടിവി ക്യാമറകള് സ്ഥാപിക്കാന് നിര്ദേശം നല്കി സിബിഎസ്ഇ
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
EDUCATION3 days ago
പ്ലസ് വണ് ട്രാന്സ്ഫര് അലോട്മെന്റ് പ്രവേശനം നാളെ മുതല്
-
kerala3 days ago
ബോഡി ഷെയ്മിങ് ചെയ്താൽ ഇനി കുറ്റം; കരട് ഭേദഗതി സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി