തെരഞ്ഞെടുപ്പിന് കെട്ടി വെക്കാനുള്ള തുക നല്‍കിയത് കല്യോട്ടുകാര്‍, യുവപ്രവര്‍ത്തകരെ കൊന്നവരെയും കൊല്ലിച്ചവരെയും വെറുതെ വിടില്ല: ഉണ്ണിത്താന്‍

തെരഞ്ഞെടുപ്പിന് കെട്ടി വെക്കാനുള്ള തുക നല്‍കിയത് കല്യോട്ടുകാര്‍, യുവപ്രവര്‍ത്തകരെ കൊന്നവരെയും കൊല്ലിച്ചവരെയും വെറുതെ വിടില്ല: ഉണ്ണിത്താന്‍

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പര്യടനം ആരംഭിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പെരിയയില്‍ സി.പി.എം കാപാലികര്‍ കൊലപ്പെടുത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും സ്മൃതികുടീരത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. കല്യോട്ടെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടാന്‍ ഇടപെടുമെന്നും തന്റെ പോരാട്ടം അക്രമരാഷ്ട്രീയത്തിന് എതിരെയാണെന്നും ഉണ്ണിത്താന്‍ പ്രതികരിച്ചു.

പെരിയയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ അടക്കമുള്ള കല്യോട്ടുകാരാണ് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. മണ്ഡലത്തില്‍ വിജയം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മത്സരമെന്ന് ആവര്‍ത്തിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണം.

NO COMMENTS

LEAVE A REPLY