റാസല്‍ഖൈമയില്‍ മണ്ണിനടിയില്‍ ഏഷ്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

റാസല്‍ഖൈമ: റാസല്‍ ഖൈമയില്‍ ഏഷ്യന്‍ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കിണര്‍ കുഴിക്കുമ്പോഴാണ് 28, 25 വയസ്സു പ്രായമുള്ള ഏഷ്യന്‍ വംശജരുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്നു ലഭിച്ചത്. റാസല്‍ഖൈമ പൊലീസിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. റാസല്‍ ഖൈമ പൊലീസിലെ ജനറല്‍ ഡയറക്ടേഴ്‌സ് ഓപ്പറേഷന്‍ റൂമിലേക്ക് കിട്ടിയ വിവരമനുസരിച്ച് അല്‍ മമൂറ കോംപ്രസീവ് പൊലീസ് സ്റ്റേഷന്റെ ആക്ടിംഗ് ചീഫ് ക്യാപ്റ്റന്‍ മുഹമ്മദ് അലി അല്‍നഈമിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്. വ്യക്തികള്‍, പ്രത്യേകിച്ച് ഭവനവസ്തുക്കള്‍ക്ക് അപകടസാധ്യതയുള്ള, മറ്റുള്ളവരുടെ ജീവനെ അപകടപ്പെടുത്താതിരിക്കാന്‍ നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ഉപയോഗിക്കരുതെന്ന് പൗരന്‍മാരും താമസക്കാരും ആവശ്യപ്പെട്ടതായി പൊലീസ് ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഗാനിം അഹ്മദ് ഗനീം പറഞ്ഞു.

SHARE