കൊളംബോ സ്‌ഫോടനം; സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടു

കൊളംബോ: കൊളംബോയിലെ സ്‌ഫോടന പരമ്പരയുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടു. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം അറിയിച്ചത്. കൊളംബോയിലെ ഹോട്ടലിലെ സ്‌ഫോടനത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പ്രസിഡന്റ് പറഞ്ഞു.

നേരത്തെ, ഹാഷിമിന് ഇന്ത്യയിലും അനുയായികള്‍ ഉള്ളതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഹാഷിം കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്. 360 ഓളം പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച പുറത്തിറക്കിയ വീഡിയോയില്‍ ഐ.എസിനോടുള്ള തങ്ങളുടെ കൂറുപ്രഖ്യാപിച്ച് പ്രതിജ്ഞയെടുക്കുന്ന എട്ടുഭീകരരില്‍ സഹ്രാനുമുണ്ടായിരുന്നു. മറ്റ് ഏഴുപേര്‍ മുഖം മറച്ചാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ സഹ്രാന്‍ മുഖംമറക്കാതെയാണ് വീഡിയോയിലെത്തിയത്.

SHARE